രാജ്യത്ത് പുതിയ 600 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു

അയര്‍ലണ്ടില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 600 പുതിയ കോവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. 64 പേരാണ് വിവധ ആശുപത്രികളില്‍ ചികത്സയിലുള്ളത്. ഇതില്‍ 16 പേര്‍ ഇന്റന്‍സീവ് കെയര്‍ യൂണിറ്റുകളിലാണ്. രാജ്യത്ത് ആദ്യ കോവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്തിട്ട് 500 ദിവസങ്ങള്‍ പിന്നിട്ടതായി സര്‍ക്കാര്‍ അറിയിച്ചു.

ഈ ദിവസങ്ങള്‍ തരണം ചെയ്യുക എന്നത് വളരെ ബുദ്ധിമുട്ടേറിയതായിരുന്നുവെന്നും എല്ലാവരും ഒന്നിച്ചു നിന്നതിനാലാണ് പ്രതിസന്ധികളെ തരണം ചെയ്യാന്‍ സാധിച്ചതെന്നും ചീഫ് മെഡിക്കല്‍ ഓഫീസര്‍ ടോണി ഹോളോഹാന്‍ പറഞ്ഞു. രാജ്യത്ത് അഞ്ച് മില്ല്യണ്‍ വാക്‌സിനുകള്‍ ഇതുവരെ വിതരണം ചെയ്തതായും ഓരോ ദിവസവും സമൂഹത്തിന്റെ പ്രതിരോധശേഷി കൂടി വരികയാണെന്നും അദ്ദേഹം പറഞ്ഞു.

കര്‍ശന ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുക ബുദ്ധിമുട്ടാണെന്നും എന്നാല്‍ ഡെല്‍റ്റാ വകഭേദം വ്യാപിക്കുമെന്ന മുന്നറിയിപ്പുള്ള സാഹചര്യത്തില്‍ ജനങ്ങള്‍ പരമാവധി സഹകരിച്ച് സാമൂഹ്യ അകലവും മറ്റ് നിബന്ധനകളും പാലിക്കണമെന്നും വരും ദിവസങ്ങളില്‍ കൂടുതല്‍ സ്വാതന്ത്ര്യത്തിലേയ്ക്ക് വരാന്‍ സാധിക്കട്ടേയും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

Share This News

Related posts

Leave a Comment