രാജ്യത്ത് റസ്‌റ്റോറന്റുകളും പബ്ബുകളും പൂര്‍ണ്ണ തോതില്‍ പ്രവര്‍ത്തിക്കുന്നത് സംബന്ധിച്ച് ഗവണ്‍മെന്റ് കൂടുതല്‍ചര്‍ച്ചകളിലേയ്ക്ക് കടക്കുന്നു. സര്‍ക്കാര്‍ പ്രതിനിധികളും ഹോസ്പിറ്റാലിറ്റി മേഖലയില്‍ നിന്നുള്ള സംരഭകരുടെ പ്രതിനിധികളും തമ്മിലാണ് ചര്‍ച്ചകള്‍ ആരംഭിക്കുന്നത്.
നിലവില്‍ റസ്റ്റോറന്റുകള്‍ക്കും പബ്ബുകള്‍ക്കും ഔട്ട് ഡോര്‍ ഡൈംനിംഗുകള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട് . എന്നാല്‍ ഇന്‍ഡോര്‍ ഡൈനിംഗുകളും ആരംഭിക്കണം എന്ന ആവശ്യം ഇവരുടെ ഭാഗത്തു നിന്നും ശക്തമാണ്. പക്ഷെ ഡെല്‍റ്റാ വകഭേദ മുന്നറിയിപ്പിന്റെ സാഹചര്യത്തില്‍ ഇപ്പോള്‍ കൂടുതല്‍ ഇളവുകള്‍ നല്‍കരുതെന്നാണ് ആരോഗ്യ വിദഗ്ദരുടെ മുന്നറിയിപ്പ്.
ഈ സാഹചര്യത്തിലാണ് സര്‍ക്കാര്‍ ഹോസ്പിറ്റാലിറ്റി മേഖലയില്‍ നിന്നുള്ളവരെ ചര്‍ച്ചക്ക് വിളിച്ചിരിക്കുന്നത് . എന്നാല്‍ ആദ്യഘട്ട ചര്‍ച്ചയില്‍ നാഷണല്‍ ഹെല്‍ത്ത് എമര്‍ജന്‍സി പ്രൊട്ടക്ഷന്‍ ടീം പ്രതിനിധികള്‍ പങ്കെടുക്കില്ല. ഇതില്‍ ഹോസ്പിറ്റാലിറ്റി മേഖലയില്‍ നിന്നുള്ളവര്‍ പ്രതിഷേധമറിയിച്ചിട്ടുണ്ട്.
ആരോഗ്യ വിദഗ്ദരുടെ അഭാവത്തിലുള്ള ചര്‍ച്ച അര്‍ത്ഥരഹിതമാണെന്നും ഇവരാണ് ഇളവുകള്‍ സംബന്ധിച്ച് ഗവണ്‍മെന്റിന് ശുപാര്‍ശ നല്‍കേണ്ടതെന്നുമാണ് ഹോസ്പിറ്റാലിറ്റി മേഖലയിലെ പ്രതിനിധികളുടെ അഭിപ്രായം. എന്നാല്‍ ചര്‍ച്ചയുടെ വരും ഘട്ടങ്ങളില്‍ ഇവരുടെ സാന്നിധ്യമുണ്ടാകുമെന്നാണ് സര്‍ക്കാര്‍ പക്ഷം.