രാജ്യത്ത് ഡെല്‍റ്റാ വകഭേദ മുന്നറിയിപ്പ്

രാജ്യത്ത് കോവിഡിന്റെ ഡെല്‍റ്റാ വകഭേദത്തിന്റെ വ്യാപനമുണ്ടാകിനടയുണ്ടെന്ന് മുന്നറിയിപ്പ്. നാഷണല്‍ പബ്ലിക് ഹെല്‍ത്ത് എമര്‍ജന്‍സി ടീമിന്റെ പ്രത്യേക യോഗത്തിലാണ് സര്‍ക്കാരിന് ഇതു സംബന്ധിച്ച് മുന്നറിയിപ്പ് നല്‍കിയത്. ഓരോ ദിവസവും നിരവധി ആളുകള്‍ക്ക് രോഗം ബാധിക്കാന്‍ സാധ്യതയുണ്ടെന്നും മരണ നിരക്ക് ആഗസ്റ്റ് മാസത്തോടെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ എത്താനിടയുണ്ടെന്നുമാണ് മുന്നറിയിപ്പില്‍ പറയുന്നത്.

ഇതിനെ പ്രതിരോധിക്കുന്നതിനായി 60-69 പ്രായപരിധിയിലുള്ളവര്‍ക്ക് എത്രയും വേഗം രണ്ട് ഡോസ് വാക്‌സിനുകളും നല്‍കണമെന്നും 40 വയസ്സിനു താഴെയുള്ളവര്‍ക്കും അസ്ട്രാസെനക്ക, ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ വാക്‌സിനുകള്‍ നല്‍കണമെന്നും വിദഗ്ദര്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്. ഇന്‍ഡോര്‍ ഡൈനിംഗ്, ഡ്രിങ്കിംഗ് അടക്കമുള്ള ലോക്ഡൗണ്‍ ഇളവുകള്‍ നല്‍കുന്നത് ഏതാനും ആഴ്ചകള്‍ക്കു ശേഷം മതിയെന്നും എന്‍പിഎച്ച്ഇടി സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചു.

സര്‍ക്കാരിന്റെ മുന്‍ തീരുമാനപ്രകാരം ജൂലൈ അഞ്ച് മുതല്‍ ഇന്‍ഡോര്‍ ഡൈനിംഗുകളും വലിയ ഒത്തുചേരലുകളുമടക്കമുള്ള ലോക്ഡൗണ്‍ ഇളവുകള്‍ നടപ്പാക്കാനായിരുന്നു പദ്ധതി. എന്നാല്‍ പുതിയ നിര്‍ദ്ദേശങ്ങളുടേയും മുന്നറിയിപ്പുകളുടേയും പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ എന്തു തീരുമാനമെടുക്കുമെന്നതാണ് ഇപ്പോള്‍ ആളുകള്‍ ശ്രദ്ധയോടെ ഉറ്റുനോക്കുന്നത്. ഇന്നു ചേരുന്ന ക്യാബിനറ്റ് യോഗത്തില്‍ ഇത് സംബന്ധിച്ച തീരുമാനമുണ്ടായേക്കും.

Share This News

Related posts

Leave a Comment