ഇന്ത്യക്കാര്‍ക്ക് തിരിച്ചടി ; കോവിഷീല്‍ഡിന് അംഗീകാരമില്ല

യൂറോപ്യന്‍ രാജ്യങ്ങളിലേയ്ക്ക് യാത്ര ചെയ്യാന്‍ കാത്തിരിക്കുന്ന ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് കനത്ത തിരിച്ചടി. യൂറോപ്പിലേയ്ക്കും യൂറോപ്പിനുള്ളിലും യാത്രാ സ്വാതന്ത്യം അനുവദിക്കുന്ന യൂറോപ്യന്‍ വാക്‌സിന്‍ പാസ്‌പോര്‍ട്ടില്‍ കോവിഷീല്‍ഡ് ഉള്‍പ്പെടുത്തിയിട്ടില്ല. ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റി വികസിപ്പിച്ച അസ്ട്രാസെനക്ക വാക്‌സിന്റെ ലൈസന്‍സ് ഉപയോഗിച്ചാണ് ഇന്ത്യയിലെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് കോവിഷീല്‍ഡ് വാക്‌സിന്‍ വികസിപ്പിച്ചെടുത്തത്.

ഇന്ത്യക്ക് പുറത്ത് ഈ വാക്‌സിന്‍ വാക്‌സ്‌സെവ്രിയ എന്നാണ് അറിയപ്പെടുന്നത്. യൂറോപ്യന്‍ വാക്‌സിന്‍ പാസ്‌പോര്‍ട്ടില്‍ അസ്ട്രാസെനക്കയും വാക്‌സെവ്രിയയും ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും ഇന്ത്യന്‍ വേര്‍ഷനായ കോവിഷീല്‍ഡ് ഉള്‍പ്പെടുത്തിയിട്ടില്ല, കോവിഷീല്‍ഡിന്റെ നിര്‍മ്മാതാക്കളായ ഇന്ത്യയിലെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് യൂറോപ്യന്‍ മെഡിസിന്‍സ് ഏജന്‍സിയുടെ അംഗീകാരത്തിന് അപേക്ഷ നല്‍കിയിരുന്നില്ല. ഇതിനാല്‍ തന്നെ കോവിഷീല്‍ഡിന് യൂറോപ്യന്‍ മെഡിക്കല്‍ ഏജന്‍സിയുട അംഗീകാരം ലഭിച്ചിട്ടുമില്ല ഇതിനാലാണ് യൂറോപ്യന്‍ ഗ്രീന്‍ പാസ്‌പോര്‍ട്ടില്‍ കോവിഷീല്‍ഡ് ഉള്‍പ്പെടുത്താത്തത്.

ഫൈസര്‍, അസ്ട്രാസെനക്ക, മഡോണ, വാക്‌സ്സെവ്രിയ, ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ എന്നിവയാണ് നിലവില്‍ നിലവില്‍ യൂറോപ്യന്‍ മെഡിസിന്‍സ് ഏജന്‍സി അംഗീകരിച്ചിരിക്കുന്ന വാക്‌സിനുകള്‍. ജൂലൈ 1 മുതലാണ് യൂറോപ്യന്‍ രാജ്യങ്ങളില്‍ വാക്‌സിന്‍ പാസ്‌പോര്‍ട്ടുകള്‍ നല്‍കി തുടങ്ങുന്നത്. അംഗീകൃത വാക്‌സിന്‍

രണ്ട് ഡോസുകളും സ്വീകരിച്ചവര്‍ക്ക് യഥേഷ്ടം യൂറോപ്യന്‍ രാജ്യങ്ങളില്‍ സഞ്ചരിക്കാനുള്ള സ്വാതന്ത്യമാണ് ഇതിലൂടെ ലഭിക്കുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ ഇതുവരെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഇതുവരെ പ്രതികരിച്ചിട്ടില്ല.

Share This News

Related posts

Leave a Comment