ലേണേഴ്‌സ് പെര്‍മിറ്റിന്റെ കാലാവധി ദീര്‍ഘിപ്പിച്ചു

രാജ്യത്ത് ലേണേഴ്‌സ് പെര്‍മിറ്റിന്റെ കാലാവധി ദീര്‍ഘിപ്പിച്ചു. ഗതാഗതവകുപ്പ് മന്ത്രിയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. അധികമായി പത്ത് മാസത്തേയ്ക്ക് കൂടെയാണ് കാലവധി ദീര്‍ഘിപ്പിച്ചിരിക്കുന്നത്. കോവിഡിന്റെയും തുടര്‍ന്നുണ്ടായ ലോക്ഡൗണിന്റേയും സാഹചര്യങ്ങള്‍ പരിഗണിച്ചാണ് സര്‍ക്കാര്‍ ഇത്തരത്തിലൊരു തീരുമാനത്തിലേയ്‌ക്കെത്തിയതെന്ന് മന്ത്രി വിശദീകരിച്ചു. രാജ്യത്ത് ഡ്രൈവിംഗ് ലൈസന്‍സിനായി കാത്തിരിക്കുന്ന നിരവധി ആളുകള്‍ക്ക് ആശ്വാസം പകരുന്ന തീരുമാനമാണ് ഇപ്പോള്‍ സര്‍ക്കാര്‍ കൈക്കൊണ്ടിരിക്കുന്നത്.

കോവിഡിനെ തുടര്‍ന്ന് റോഡ് സേഫ്റ്റി അതോറിറ്റിയുടെ ഓഫീസുകള്‍ തുറക്കാത്തതിനാലും ഡ്രൈവിംഗ് പരിശീലനങ്ങള്‍ മുടങ്ങിയതിനാലും ഒപ്പം ഡ്രൈവിംഗ് ടെസ്റ്റുകള്‍ നടക്കാത്ത സാഹചര്യമുണ്ടായിരുന്നതിനാലും പല ആളുകള്‍ക്കും ഉദ്ദേശിച്ച സമയത്ത് ഡ്രൈവിംഗ് ലൈസന്‍സ് നേടാന്‍ കഴിഞ്ഞിരുന്നില്ല. ഇവരില്‍ പലരുടേയും ലേണേഴ്‌സ് പെര്‍മിറ്റിന്റെ കാലാവധി അവസാനിക്കാറായതുമാണ്. ഈ സാഹചര്യത്തിലാണ് കാലാവധി പത്തുമാസത്തേയ്ക്ക് ദീര്‍ഘിപ്പിക്കുന്നത്.

കാലാവധി ദീര്‍ഘിപ്പിക്കുന്നതിനായി ഇപ്പോള്‍ ലേണേഴ്‌സ് പെര്‍മിറ്റ് കൈവശമുള്ളവര്‍ പ്രത്യേകിച്ച് ഒന്നും ചെയ്യേണ്ടതില്ല. റോഡ് സേഫ്റ്റി അതോറിറ്റിയുടെ സിസ്റ്റത്തിലെ ഇലക്ട്രേണിക് ഡ്രൈവിംഗ് റെക്കോര്‍ഡില്‍ ഇത് തനിയെ അപ്‌ഡേറ്റാവും. മുന്‍പ് ലേണേഴ്‌സ് പെര്‍മിറ്റുകളുടെ കാലാവധി ദീര്‍ഘിപ്പിച്ചിരുന്നു. ഇത് കൂടാതെയാണ് ഇപ്പോള്‍ പത്ത് മാസം അധികമായി നല്‍കിയിരിക്കുന്നത്.

നേരത്തെ 2020 മാര്‍ച്ച് 1 മുതല്‍ ജൂണ്‍ 30 വരെയുള്ള കാലയളവില്‍ കാലാവധി തീരുന്ന പെര്‍മിറ്റുകള്‍ക്ക് എട്ട് മാസം കാലാവധി ദീര്‍ഘിപ്പിച്ചിരുന്നു ഇത് കൂടാതെയാണ് ഇവര്‍ക്ക് 10 മാസം കൂടി ലഭിക്കുക ഫലത്തില്‍ 18 മാസം അധികം ലഭിക്കും. ഉദാഹരണത്തിന് 2020 മാര്‍ച്ച് അഞ്ചിന് കാലാവധി തീരേണ്ട ഒരു ലേണേഴ്‌സ് പെര്‍മിറ്റ് 2021 സെപ്റ്റംബര്‍ അഞ്ചിനായിരിക്കും കാലവധി അവസാനിക്കുക.

നേരത്തെ 2020 ജൂലൈ 1 മുതല്‍ ഒക്ടോബര്‍ 31 വരെയുള്ള കാലയളവില്‍ കാലാവധി തീരേണ്ട പെര്‍മിറ്റുകള്‍ക്ക് നാല് മാസം കാലാവധി ദീര്‍ഘിപ്പിച്ചിരുന്നു ഇത് കൂടാതെയാണ് ഇവര്‍ക്ക് 10 മാസം കൂടി ലഭിക്കുക ഫലത്തില്‍ 14 മാസം ഇവര്‍ക്ക് അധികം ലഭിക്കും. ഉദാഹരണത്തിന് 2020 ജൂലൈ അഞ്ചിന് കാലാവധി തീരേണ്ട ഒരു ലേണേഴ്‌സ് പെര്‍മിറ്റ് 2021 സെപ്റ്റംബര്‍ അഞ്ചിനായിരിക്കും കാലവധി അവസാനിക്കുക.

2020 നവംബര്‍ 1 മുതല്‍ 2021 ജൂലൈ 31വരെയുള്ള കാലയളവില്‍ കാലാവധി തീരുന്ന പെര്‍മിറ്റുകള്‍ക്ക് ഇപ്പോള്‍ നല്‍കിയിരിക്കുന്ന പത്ത് മാസമാണ് അധികം ലഭിക്കുക. ഇവര്‍ക്ക് മുമ്പ് കാലാവധി ദീര്‍ഘിപ്പിച്ച് നല്‍കിയിരുന്നില്ല.

ഇപ്പോള്‍ കലാവധി വര്‍ദ്ധിപ്പിച്ച പെര്‍മിറ്റുകള്‍ കൈവശമുള്ളവര്‍ക്ക് www.ndls.com എന്ന വെബ്‌സൈറ്റിലെ എക്‌സ്പയറി ഡേറ്റ് കാല്‍ക്കുലേഷന്‍ സംവിധാനം ഉപയോഗിച്ച് തങ്ങളുടെ പുതിയ എക്പയറി ഡേറ്റ് അറിയുവാന്‍ സാധിക്കും. അതിനായി നിലവിലെ ലേണേഴ്‌സ് പെര്‍മിറ്റിലുള്ള എക്‌സ്‌പെയറി ഡേറ്റ് ടൈപ്പ് ചെയ്ത് നല്‍കിയാല്‍ മതിയായാവും.

Share This News

Related posts

Leave a Comment