രാജ്യത്ത് 50 വയസ്സിന് താഴെയുള്ളവര്‍ക്കും അസ്ട്രാസെനക്ക വാക്സിന് നല്കാന് തീരുമാനം. ഉപപ്രധാനമന്ത്രി ലിയോവരദ്ക്കര്‍ ആണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. രാജ്യത്ത് കൂടുതലായി സ്റ്റോക്കുള്ള അസ്ട്രാസെനക്കാ വാക്സിനുകളാണ് 18 വയസ്സിന് മുകളിലും 50 വയസ്സിന് താഴെയുള്ളവര്‍ക്കുമായി നല്‍കുക.
ദേശീയ രോഗപ്രതിരോധ ഉപദേശക സമിതിയുടെ നിര്‍ദ്ദേശമനുസരിച്ച് മുമ്പ് അമ്പത് വയസ്സിന് മുകളിലുള്ളവര്‍ക്ക് മാത്രമായിരുന്നു അസട്രാസെനക്ക നല്‍കിയിരുന്നത്. എന്നാല്‍ രാജ്യത്തിന് ആവശ്യമുള്ളതിലധികം ഡോസ് വാക്സിനുകള്‍ എത്തിയിരുന്നു. ഈ അധിക ഡോസുകളാണ് ഇപ്പോള്‍ മറ്റുള്ളവര്‍ക്ക് നല്കാന് തീരുമാനമായിരിക്കുന്നത്.
കോവിഡ് ഡെല്‍റ്റാ വകഭേദത്തിന്റെ വ്യാപനം കൂടി പരിഗണിച്ചാണ് മറ്റു വാക്സിനുകള്‍ക്ക് കാത്തിരിക്കുന്നതിനൊപ്പം ഇപ്പോള്‍ കൈവശമുള്ള വാക്സിന് പരമാവധി ആളുകള്‍ക്ക് പ്രായഭേദമന്യേ നല്കാന് തീരുമാനമായത്. 50 വയസ്സിന് താഴെയുള്ളവര്‍ക്ക് അസ്ട്രെസെനക്ക നല്‍കേണ്ട എന്ന തീരുമാനം നിലനിര്‍ത്തിയാല്‍ ഇപ്പോള്‍ കൈവശമുള്ള അധികഡോസുകള്‍ എന്തു ചെയ്യും എന്ന ചോദ്യവും ഉയരുമെന്നും ഇതിനാലാണ് ഇത്തരമൊരു തീരുമാനം എടുത്തതെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു.