രണ്ടാം ഡോസ് വാക്സിന് സ്വീകരിക്കുന്നവര്‍ക്ക് തങ്ങള്‍ ആദ്യം സ്വീകരിച്ച അതേ ഡോസ് വാക്സിന് തന്നെ സ്വീകരിക്കണമെന്ന് നിര്‍ബന്ധമുണ്ടോ ? ഈ വിഷയത്തിലാണ് ഇപ്പോള്‍ ചര്‍ച്ചകള്‍ നടക്കുന്നത്. അയര്‍ലണ്ട് ഗവണ്മെന്റിലും ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ നടക്കുന്നു എന്നാണ് പുറത്തു വരുന്ന വിവരങ്ങള്‍.
ഇക്കാര്യങ്ങളില്‍ വരും ആഴ്ചകളില്‍ ഒരു ഉപദേശം ദേശീയ രോഗപ്രതിരോധ ഉപദേശക സമിതിയില്‍ നിന്നും പ്രതീക്ഷിക്കുന്നതായി ചീഫ് മെഡിക്കല്‍ ഓഫീസര്‍ വ്യക്തമാക്കി. ആദ്യ ഡോസില്‍ നിന്നും വിത്യസ്തമായ വാക്സിന് രണ്ടാമത് നല്‍കുന്നത് സംബന്ധിച്ചുള്ള പഠനങ്ങള്‍ രാജ്യത്തികനത്തും പുറത്തും നടക്കുന്നുണ്ടെന്നും രേഗപ്രതിരോധ ഉപദേശക സമിതിയുടെ തീരുമാനത്തിനായാണ് കാത്തിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
രണ്ടാം ഡോസ് വിത്യസ്ത വാക്സിന് സ്വീകരിക്കാമെങ്കില്‍ അതനുസരിച്ചു കാര്യങ്ങള്‍ ക്രമീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. കോവിഡ് പ്രതിരോധത്തില്‍ ബൂസ്റ്റര്‍ ഡോസിന്റെ പങ്കെന്താണെന്നത് സംബന്ധിച്ചുള്ള പഠനങ്ങളും ആരോഗ്യ വിദഗ്ദര്‍ നടത്തുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി.
രാജ്യത്ത് ഇപ്പോള്‍ പ്രധാനമായും അസ്ട്രാസെനക്ക, മോഡേണ്‍, ഫൈസര്‍ വാക്സിനുകളാണ് വിതരണം ചെയ്യുന്നത്. ഏകദേശം 4,50,000 ത്തോളം ആളുകള്‍ക്ക് ഇപ്പോള്‍ രണ്ടാം ഡോസിനുള്ള സമയമായിട്ടുണ്ട്. ഇവരില്‍ ഭൂരിഭാഗവും 60 വയസ്സിനു മുകളിലുള്ളവരാണ്.