ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഡബ്ലിന്‍ സിറ്റിയുടെ ആദരം

കോവിഡിനെതിരെ മുന്നണി പോരാളികളായി പൊരുതിയ രാജ്യത്തെ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ആദരവുമായി ഡബ്ലിന്‍ സിറ്റി. ചീഫ് മെഡിക്കന്‍ ഓഫീസര്‍ ടോണി ഹോളോഹാന്‍ രാജ്യത്തെ മുഴുവന്‍ ആരോഗ്യപ്രവര്‍ത്തകരേയും പ്രതിനിധീകരിച്ച് പുരസ്‌കാരം ഏറ്റുവാങ്ങി. ഡബ്ലിന്‍ മേയര്‍ ഹാസല്‍ ചൂവില്‍ നിന്നുമാണ് അവാര്‍ഡ് ഏറ്റുവാങ്ങിയത്. ‘ ഓണററി ഫ്രീഡം ഓഫ് ഓഫ് ദി ഡബ്ലിന്‍ സിറ്റി ‘ അവാര്‍ഡാണ് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നല്‍കിയത്.

ഹോളോഹാന്റേയും അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള രാജ്യത്തെ മുഴുവന്‍ ആരോഗ്യ പ്രവര്‍ത്തകരുടേയും കോവിഡ് പ്രതിരോധ സേവനങ്ങളെ കണക്കിലെടുത്ത് പുരസ്‌കാരം നല്‍കി ആദരിക്കാന്‍ കഴിഞ്ഞ വര്‍ഷം തന്നെ ഡബ്ലിന്‍ സിറ്റി കൗണ്‍സില്‍ ഐക്യകണ്ഡേന പ്രമേയം പാസാക്കിയിരുന്നു. ഈ അവാര്‍ഡാണ് ഇപ്പോള്‍

സമ്മാനിച്ചത്. രാജ്യത്തെ ആരോഗ്യ പ്രവര്‍ത്തകര്‍ കോവിഡ് കാലത്ത് പൊതുജനത്തിനായി നല്‍കിയ സേവനം വിലമതിക്കാനാവാത്തതാണെന്ന് ഡബ്ലന്‍ മേയര്‍ ചടങ്ങില്‍ പറഞ്ഞു. അതുകൊണ്ട് തന്നെ ഈ പുരസ്‌കാരം അര്‍ഹതപ്പെട്ട കരങ്ങളില്‍ തന്നെയാണ് എത്തിയിരിക്കുന്നതെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.

രാജ്യത്തെ മുഴുവന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും വേണ്ടി താന്‍ ഈ അവാര്‍ഡ് ഏറ്റുവാങ്ങുന്നു എന്നു പറഞ്ഞ ഹോളോഹാന്‍ ഡബ്ലിന്‍ സിറ്റി കൗണ്‍സിലിനോടുള്ള നന്ദിയും രേഖപ്പെടുത്തി. ഓണററി ഫ്രീഡം റോളില്‍ അദ്ദേഹം ഒപ്പുവയ്ക്കുകയും ചെയ്തു. 1872 ലാണ് ഓണററി ഫ്രീഡം അവാര്‍ഡ് ഡബ്ലിന്‍ സിററി നല്‍കി തുടങ്ങിയത്. ഇതുവരെ 82 പേര്‍ക്കാണ് ഈ പുരസ്‌കാരം സമ്മാനിച്ചിട്ടുള്ളത്.

Share This News

Related posts

Leave a Comment