നേഴ്‌സിംഗ് ഹോമുകളിലെ ജോലിക്കാരെ ഇനി യൂറോപ്പിനു പുറത്തു നിന്നും റിക്രൂട്ട് ചെയ്യാം

അയര്‍ലണ്ടില്‍ നേഴ്‌സിംഗ് ഹോമുകളിലേയും ആരോഗ്യപരിപാലന രംഗത്തേയും ജോലിക്കാരുടെ കുറവ് പരിഹരിക്കുന്നതിനായി ഈ മേഖലയിലെ തൊഴില്‍ നിയമങ്ങളില്‍ മാറ്റം വരുത്തി. കൂടുതല്‍ ആളുകളെ യൂറോപ്യന്‍ യൂണിയനു പുറത്തു നിന്നും റിക്രൂട്ട് ചെയ്യാന്‍ അനുമതി നല്‍കുന്നതാണ് പുതിയ നിയമം.

ഹെല്‍ത്ത് കെയര്‍ അസിസ്റ്റന്‍സ്, സോഷ്യല്‍ വര്‍ക്കേഴ്‌സ്, ഒക്യുപ്പേഷ്ണല്‍ തെറാപ്പിസ്റ്റ്, ഫിസിയോതെറാപ്പിസ്റ്റ്, സ്പീച്ച് ആന്‍ഡ് ലാംഗ്വേജ് തെറാപ്പിസ്റ്റ് എന്നീ തൊഴിലുകളിലേയ്ക്കാണ് ഇങ്ങനെ നിയമനത്തിന് അനുമതി നല്‍കിയിരിക്കുന്നത്. ഇവര്‍ വര്‍ക്ക് പെര്‍മ്മിറ്റുകള്‍ക്ക് അര്‍ഹരായിരിക്കും ഡയറ്റീഷ്യന്‍സ് ക്രിട്ടിക്കല്‍ സ്‌കില്‍ എപ്ലോയ്‌മെന്റ് പെര്‍മിറ്റ് വിഭാഗത്തില്‍ വരും.

പുതുതായി 16000 ആളുകളുടെ നിയമനങ്ങളാണ് നടത്താന്‍ ഉദ്ദേശിക്കുന്നതെന്ന് എച്ച്എസ്ഇ വ്യക്തമാക്കി. നേഴ്‌സിംഗ് ഹോമുകളിലേയ്ക്ക് ആളുകളെ നിയമിക്കുന്നതിലെ നിലവിലെ ബുദ്ധിമുട്ട് ഈ മേഖലയിലുള്ളവര്‍ ചൂണ്ടിക്കാട്ടിയതിനാലാണ് ഇങ്ങനെയൊരു പരിഷ്‌ക്കാരത്തിലേയ്ക്ക് നീങ്ങിയതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.

യൂറോപ്യന്‍ യൂണിയന് പുറത്തുള്ള രാജ്യങ്ങളിലെ തൊഴിലന്വേഷകര്‍ക്ക് ഈ നിയമഭേദഗതി ഏറെ ഗുണം ചെയ്യുമെന്നാണ് കരുതുന്നത്. ഇതു സംബന്ധിച്ച കൂടുതല്‍ വിശദാംശങ്ങള്‍ ഉടന്‍ പുറത്തുവന്നേക്കും.

2018 ല്‍ പുറത്ത് വന്ന ഹെല്‍ത്ത് സര്‍വ്വീസ് കപ്പാസിറ്റി റിവ്യൂ അനുസരിച്ച് 2016 മുതല്‍ 2031 വരെയുള്ള കാലയളവില്‍ 65 വയസ്സിന്റെ മുകളിലുള്ളവരുടെ ജനസംഖ്യ ഏകദേശം 59 ശതമാനവും 85 വയസ്സിന് മുകളിലുള്ളവരുടെ ജനസംഖ്യ 95 ശതമാനവും വര്‍ദ്ധിക്കാന്‍ സാധ്യതയുണ്ട് . ഈ സാഹചര്യത്തില്‍ നേഴ്‌സിംഗ് ഹോമുകളിലെ ബെഡ്ഡുകള്‍ ഏകദേശം 10,000 എണ്ണം വര്‍ദ്ധിപ്പിക്കേണ്ടി വരുമെന്നാണ് കണക്കുകള്‍. ഇതേ തുടര്‍ന്ന് ഈ മേഖലയില്‍ ജോലിക്കാരുടെ ആവശ്യവും കൂടും ഇത് മുന്നില്‍ക്കണ്ടാണ് നിയമത്തില്‍ ഇളവ് വരുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

ഹെല്‍ത്ത് കെയര്‍ അസിസ്റ്റന്റ് തസ്തികയിലേയ്ക്ക് പുറത്തുനിന്നുള്ള നിയമനം നടത്തുമ്പോള്‍ കുറഞ്ഞത് 27000 യൂറോ ഒരു വര്‍ഷം ഇവര്‍ക്ക് ശമ്പളം നല്‍കണമെന്നും അയര്‍ലണ്ടിലെത്തി ജോലിയില്‍ പ്രവേശിച്ച് രണ്ടുവര്‍ഷത്തിന് ശേഷം QQI ട്രെയിംനിംഗ് ലെവല്‍ 5 നേടി പാസ്സാവുകയും വേണം.

ഹെല്‍ത്ത് അസിസറ്റ് ഉള്‍പ്പെടെയുള്ള തസ്തികകളിലെ സര്‍ക്കാരിന്റെ ഈ തീരുമാനം കേരളത്തില്‍ നിന്നും നേഴ്‌സുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഏറെ പ്രതീക്ഷ നല്‍കുന്നതാണ്. എന്നാല്‍ ഇതിന്റെ പേരില്‍ തട്ടിപ്പുകള്‍ നടക്കാനുള്ള സാധ്യതകളും ഏറെയാണ്.

 

തട്ടിപ്പുകളില്‍ പെടാതിരിക്കാനും അയര്‍ലണ്ടിലേയ്ക്കുള്ള വരവിനെ കുറിച്ച് കൂടുതല്‍ അറിയുന്നതിനും താഴെ കൊടുത്തിരിക്കുന്ന വീഡിയോ ഏറെ ഉപകാരപ്രദമായിരിക്കും. 

 

 

Share This News

Related posts

Leave a Comment