രാജ്യത്ത് ഓഫീസുകള്‍ ഓഗസ്റ്റ് മാസത്തോടെ പൂര്‍ണ്ണ തോതില്‍ പ്രവര്‍ത്തനമാരംഭിക്കും. ഇപ്പോള്‍ കൂടുതല്‍ ആളുകളും തങ്ങളുടെ വീടുകളില്‍ ഇരുന്ന് തന്നെയാണ് ജോലി ചെയ്യുന്നത്. മുമ്പ് സെപ്റ്റംബറിലായിരുന്നു ഓഫീസുകള്‍ തുറക്കാന്‍ പദ്ധതിയിട്ടിരുന്നത്. എന്നാല്‍ ഓഗസ്റ്റ് മാസം മുതല്‍ ആളുകള്‍ ഓഫീസുകളിലെത്തി ജോലി ചെയ്ത് തുടങ്ങട്ടെ എന്നതാണ് സര്‍ക്കാരിന്റെ ഇപ്പോഴത്തെ പദ്ധതി.
സ്കൂളുകളും കോളേജുകളുമടക്കം തുറന്ന് പ്രവര്‍ത്തനമാരംഭിക്കാന്‍ ഉദ്ദേശിക്കുന്നത് സെപ്റ്റംബറിലാണ്. ഇതിനുമുമ്പ് ഓഫീസുകള്‍ പ്രവര്‍ത്തന സജ്ജമാക്കുന്നതിനായാണ് ഓഫീസുകള്‍ തുറക്കുന്നത് ഓഗസ്റ്റ് മാസത്തിലാക്കാന്‍ പദ്ധതിയിടുന്നത്. എന്നാല്‍ ഇപ്പോള്‍ ഇതു സംബന്ധിച്ച ഔദ്യോഗിക തീരുമാനം എടുത്തിട്ടില്ല. തീരുമാനം ഉടന്‍ ഉണ്ടാകാനാണ് സാധ്യത.
രാജ്യത്ത് ഇപ്പോള്‍ വാക്സിനേഷന് വിജയകരമായി നടന്നു വരികയാണ്. ഓഗസ്റ്റ് മാസത്തോടെ പ്രായപൂര്‍ത്തിയായവരില്‍ അധികവും വാക്സിന് സ്വീകരിച്ചേക്കും. ഇതിനാല്‍ തന്നെ കോവിഡ് ഭീഷണി കുറയുകയും ചെയ്യും. സെപ്റ്റംബറില്‍ സ്കൂള്‍, കോളേജ് , പബ്ലിക് ട്രാന്‍സ്പോര്‍ട്ട് എന്നിവ പ്രവര്‍ത്തനമാരംഭിക്കും.