കില്‍ക്കീല്‍ പ്രദേശത്താണ് വൈറസിന്റെ ഈ വകഭേദം കണ്ടെത്തിയത്. നിലവില്‍ അഞ്ചു പേരിലാണ് ഡെല്‍റ്റാ വകഭേദം കണ്ടെത്തിയിരിക്കുന്നത്. ആല്‍ഫാ വകഭേദവുമായി താരതമ്യം ചെയ്യുമ്പോള്‍ തീവ്ര വ്യാപനശേഷിയുള്ള വൈറസാണിത്. ആല്‍ഫാ വകഭേദത്തേക്കാള്‍ 40 മുതല്‍ 50 ശതമാനം വരെ വ്യാപനശേഷിയാണ് ഡെല്‍റ്റാ വകഭേദത്തിനുള്ളതെന്നാണ് വിദഗ്ദര്‍ പറയുന്നത്.
പുതിയ സംഭവവികാസങ്ങളെ തുടര്‍ന്ന് കില്‍ക്കീല്‍ പ്രദേശത്ത് മൊബൈല്‍ ടെസ്റ്റിംഗ് യൂണിറ്റുകള്‍ കൂടുതല്‍ പരിശോധനകള്‍ നടത്തുകയാണ്. ലയ്ഷ്യൂര്‍ സെന്ററിലും സെന്റ് ലൂയീസ് ഗ്രാമര്‍ സ്‌കൂളിലും ജിഎഎ കാര്‍ പാര്‍ക്കിംഗ് ഏരിയായിലുമാണ് മൊബൈല്‍ യൂണീറ്റ് പരിശോധനകള്‍ നടത്തുന്നത്. ഇതുവരെയുള്ള പരിശോധനയില്‍ കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. എങ്കിലും മേഖലയില്‍ കനത്ത ജാഗ്രത വേണമെന്നാണ് ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശം.
അയര്‍ലണ്ടില്‍ കഴിഞ്ഞ 24 മണിക്കൂറില്‍ 313 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 70 രോഗികളാണ് ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയില്‍ ഉള്ളത്. ഇതില്‍ 27 പേര്‍ ഐസിയുകളിലാണ്. രാജ്യത്ത് ലോക്ഡൗണ്‍ ഇളവുകള്‍ ഇന്നുമുതലാണ് നിലവില്‍ വരിക.