ലീവിങ് സര്‍ട്ടിഫിക്കറ്റ് വിദ്യാര്‍ത്ഥികളുടെ പരിക്ഷാഫലം സെപ്റ്റംബര്‍ മൂന്നിന് പ്രഖ്യാപിക്കും. വിദ്യാഭ്യാസ വകുപ്പാണ് ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയിരിക്കുന്നത്. സാധാരണയായി ഓഗസ്റ്റ് മാസത്തിലായിരുന്നു ലീവിങ് സര്‍ട്ടിഫിക്കറ്റ് വിദ്യാര്‍ത്ഥികള്‍ക്ക് തങ്ങളുടെ റിസല്‍ട്ടും ഉന്നത പഠനത്തിനുള്ള ഓഫറുകളും ലഭിച്ചിരുന്നത്.
ഇത്തവണ സെപ്റ്റംബര്‍ മൂന്നിന് ഫലപ്രഖ്യാപനം നടത്തിയ ശേഷമായിരിക്കും റിസല്‍ട്ടുകള്‍ സെന്‍ട്രല്‍ ആപ്ലിക്കേഷന്‍ ഓഫീസിലേയ്ക്ക് കൈമാറുക ഇതിനാല്‍ തന്നെ സെപ്റ്റംബര്‍ രണ്ടാമത്തെ ആഴ്ചയോടെയെ ഉന്നതവിദ്യാഭ്യാസ കോഴ്‌സുകളിലേയ്ക്കുള്ള ഓഫറുകള്‍ ലഭിച്ചു തുടങ്ങൂ.
60,000 വിദ്യാര്‍ത്ഥികളാണ് ഇത്തവണയുള്ളത്. ഇവര്‍ക്ക് രണ്ട് ഓപ്ഷനുകളായിരുന്നു വിദ്യാഭ്യാസ വകുപ്പ് നല്‍കിയിരുന്നത്. മുന്‍ വര്‍ഷങ്ങളിലെ ഗ്രേഡ് വച്ച് ഇത്തവണത്തെ ഗ്രേഡ് നിശ്ചയിക്കുന്ന പ്രഡിക്റ്റഡ് ഗ്രേഡ് സിസ്റ്റം. അതല്ലെങ്കില്‍ ഇ വര്‍ഷത്തെ എല്ലാ വിഷയങ്ങള്‍ക്കും പരീക്ഷ എഴുതുക. ഈ രണ്ട് ഓപ്ഷനുകളും തെരഞ്ഞെടുക്കാനും സാധിക്കും. ഏതിനാണ് മെച്ചപ്പെട്ട ഗ്രേഡ് ലഭിക്കുക അതായിരിക്കും സര്‍ട്ടിഫിക്കറ്റില്‍ ഉണ്ടാവുക. ഇതിനാല്‍ തന്നെ കൂടുതല്‍ വിദ്യാര്‍ത്ഥികളും രണ്ട് ഓപ്ഷനുകളും പരീക്ഷിക്കുന്നുണ്ട്.
എഴുത്തു പരീക്ഷകള്‍ ജൂണ്‍ 9 മുതല്‍ 29 വരെയാണ് നടക്കുക. ഇതിനുശേഷം രണ്ട് മാസത്തോളം മൂല്ല്യനിര്‍ണ്ണയത്തിന് വേണ്ടി വരുമെന്നതിനാലാണ് പരീക്ഷാഫലം സെപ്റ്റംബര്‍ ആദ്യം പ്രസിദ്ധീകരിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്.