അസ്ട്രാസെനക്കാ ; ഇടവേള കുറച്ചേക്കും

അയര്‍ലണ്ടില്‍ അസ്ട്രാസെനക്ക വാക്‌സിനേഷന്റെ രണ്ട് ഡോസുകള്‍ തമ്മിലുള്ള ഇടവേള കുറച്ചേക്കും . നിലവില്‍ പന്ത്രണ്ട് ആഴ്ച മുതല്‍ പതിനാറ് ആഴ്ചകള്‍ വരെയാണ് ഇടവേള നിശ്ചയിച്ചിട്ടുള്ളത്. ഇത് പന്ത്രണ്ടില്‍ നിന്നും എട്ട് ആഴ്ചയിലേയ്ക്ക് ചുരുക്കാനാണ് പദ്ധതി. ദേശീയ രോഗ പ്രതിരോധ ഉപദേശക സമിതിയാണ് ഇതു സംബന്ധിച്ച നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഹെല്‍ത്ത് സര്‍വ്വീസ് എക്‌സിക്യൂട്ടീവ് (എച്ച്എസ്ഇ) ആണ് ഇതു സംബന്ധിച്ചതീരുമാനമെടുക്കേണ്ടത്. പുതിയ നിര്‍ദ്ദേശം സംബന്ധിച്ച് എച്ച്എസ്ഇ പഠനം നടത്തി വരികയാണ്.

മുമ്പ് രണ്ട് ഡോസുകള്‍ തമ്മിലുളള കുറഞ്ഞ ഇടവേള പതിനാറ് ആഴ്ചകളായിരുന്നു. ഇതാണ് പന്ത്രണ്ടിലേയ്ക്ക് കുറച്ചത്. ഇവിടെ നിന്നാണ് ഇപ്പോള്‍ എട്ട് ആഴ്ചകളിലേയ്ക്ക് കുറയ്ക്കുന്നത്. ആളുകള്‍ക്ക് രണ്ട് ഡോസുകളും വേഗത്തില്‍ എടുത്ത് രോഗപ്രതിരോധശേഷി എളുപ്പത്തില്‍ ആര്‍ജ്ജിക്കാമെന്നതിനാലാണ് ഇത്തരമൊരു നിര്‍ദ്ദേശം മുന്നോട്ട് വച്ചിരിക്കുന്നത്. കോവിഡിന്റെ മാരക വ്യാപന ശേഷിയുള്ള ഡെല്‍റ്റ വകഭേദം ഇന്ത്യയില്‍ സ്ഥിരീകരിച്ചിരുന്നു.

യുകെയില്‍ നടത്തിയ പഠന പ്രകാരം അട്രാസെനകാ , ഫൈസര്‍ വാക്‌സിനുകളുടെ ആദ്യഡോസ് 33 % മാത്രമാണ് ഡെല്‍റ്റാ വകഭേദത്തിനെതിരെ ഫലപ്രാപ്തിയുള്ളത് എന്നാല്‍ രണ്ട് ഡോസുകളും എടുത്താല്‍ 80 % ഫലപ്രദമാണ്. ഈ സാഹചര്യത്തിലാണ് ആളുകളില്‍ എത്രയും വേഗം രണ്ട് ഡോസുമെത്തിക്കാന്‍ അയര്‍ലണ്ടില്‍ ശ്രമങ്ങള്‍ നടക്കുന്നത്. എന്നാല്‍ രാജ്യത്തെ വാക്‌സിന്റെ ലഭ്യത കൂടി പരിഗണിച്ചായിരിക്കും എച്ച്എസ്ഇ ഈ വിഷയത്തില്‍ അന്തിമ തീരുമാനമെടുക്കുക.

Share This News

Related posts

Leave a Comment