കോവിഡ് : പുതിയ കേസുകള്‍  337

അയര്‍ലണ്ടില്‍ 332 പുതിയ കോവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. നാഷണല്‍ പബ്ലിക് ഹെല്‍ത്ത് എമര്‍ജന്‍സി ടീമാണ് ഈ കണക്കുകള്‍ പുറത്ത് വിട്ടത്. 89 ആളുകളാണ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്. ഇതില്‍ 34 പേര്‍ ഇന്റന്‍സീവ് കെയര്‍ യൂണീറ്റുകളിലാണ്. ഈ കണക്കുകളില്‍ നേരിയ വിത്യാസത്തിനു സാധ്യതയുണ്ടെന്നും ആരോഗ്യവകുപ്പ് വൃത്തങ്ങള്‍ അറിയിച്ചു. നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ കഴിഞ്ഞ 24 മണിക്കൂറില്‍ 54 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.

കോവിഡ് വ്യാപനം കുറയുന്ന സാഹചര്യം പരിഗണിച്ച് രാജ്യം കൂടുതല്‍ ലോക് ഡൗണ്‍ ഇളവുകളിലേയ്ക്ക് നീങ്ങുകയാണ്. ജൂലൈ മാസത്തോടെ മിക്കവാറും എല്ലാ മേഖലകളും തുറന്നു കൊടുക്കുവാനാണ് നിലവിലെ തീരുമാനം എന്നാല്‍ വരും ദിവസങ്ങളിലെ കോവിഡ് കണക്കുകളും പരിശോധിച്ച ശേഷമാകും അന്തിമ തീരുമാനത്തിലേയ്ക്ക് പോവുക. രാജ്യത്ത് കോവിഡിനോടനുബന്ധിച്ച് നല്‍കി വരുന്ന അധിക തൊഴില്‍ രഹിത വേതനം (പാനാഡെമിക് അണ്‍എംപ്ലോയ്‌മെന്റ് പേയ്‌മെന്റ്) സെപ്റ്റംബര്‍ മാസം മുതല്‍ ഘട്ടം ഘട്ടമായി നിര്‍ത്തലാക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു.

തൊഴില്‍ മേഖലയ്ക്ക് കൂടുതല്‍ ഉണര്‍വ്വ് നല്‍കുന്ന തീരുമാനങ്ങളാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ലോക്ഡൗണിനെ തുടര്‍ന്ന് പ്രതിസന്ധിയിലായ വ്യവസായങ്ങള്‍ക്ക് നല്‍കി വരുന്ന സഹായങ്ങളും വേജ് സബ്‌സിഡി സ്‌കീമും തുടരുമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചിരിക്കുന്നത്.

Share This News

Related posts

Leave a Comment