നോര്‍ത്തേണ്‍ അയര്‍ഡലണ്ടില്‍ 25 വയസ്സ് മുതലുള്ളവര്‍ക്ക് ഇനി വാക്‌സിന്‍

നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ വാക്‌സിന്‍ ഇനി മുതല്‍ 25 വയസ്സ് മുതലുള്ളവര്‍ക്കും നല്‍കും. ഇന്നുമുതല്‍ 25-29 പ്രയാപരിധിയിലുള്ളവര്‍ക്ക് വാക്‌സിനായി രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കും. 1991 മേയ് ഒന്നിനും 1996 ജൂലൈ 31 നും ഇടയില്‍ ജനിച്ചവര്‍ക്കാണ് പുതിയതായി രജിസ്‌ട്രേഷന് അനുമതി നല്‍കിയിരിക്കുന്നത്. എന്നാല്‍ വാക്‌സിന്‍ ലഭ്യതയനുസരിച്ചായിരിക്കും ഇവര്‍ക്ക് നല്‍കുക.

എല്ലാവരും രജിസ്‌ട്രേഷന് ശേഷം തങ്ങളുടെ ഊഴത്തിനായി ക്ഷമയോടെ കാത്തിരിക്കണമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. 25 വയസ്സ് മുതലുള്ളവര്‍ക്ക് വാക്‌സിന്‍ നല്‍കാനുള്ള തീരുമാനം ഇത്രവേഗം എടുക്കാന്‍ സാധിച്ചത് നടന്നുവരുന്ന വാക്‌സിനേഷനിലെ വിജയമാണെന്നും ആരോഗ്യവകുപ്പ് വിലയിരുത്തി. ഒരു മില്ല്യനോളം ആളുകള്‍ അല്ലെങ്കില്‍ മുതിര്‍ന്ന പൗരന്‍മാരില്‍ 70% ആളുകള്‍ ഇതുവരെ ആദ്യ ഡോസ് വാക്‌സിന്‍ സ്വീകരിച്ചതായാണ് ഔദ്യോഗിക വിവരം.

അഞ്ച് ലക്ഷത്തിലധികം ആളുകള്‍ രണ്ട് ഡോസ് വാക്‌സിന്‍ എടുത്തതായും റിപ്പോര്‍ട്ടുകളുണ്ട്. നോര്‍ത്തേണ്‍ അയര്‍ലണ്ട് മിനിസ്റ്റര്‍ റോബിന്‍ സ്വാന്‍ ആണ് വാക്‌സിനേഷന്‍ കൂടുതല്‍ ആളുകളിലേയ്ക്ക് എത്തിക്കുന്നത് സംബന്ധിച്ച വിവരങ്ങള്‍ വിശദീകരിച്ചത്.

Share This News

Related posts

Leave a Comment