വാക്സിനേഷൻ ലഭിച്ച ആളുകൾക്ക് ജൂൺ അവസാനത്തോടെ വിദേശത്തേക്ക് പോകാൻ കഴിയുമെന്ന് ഐറിഷ് ഗവണ്മെന്റ്. യൂറോപ്യൻ യൂണിയൻ ഡിജിറ്റൽ ഗ്രീൻ സർട്ടിഫിക്കറ്റ് സ്വീകരിക്കുന്നതിനുള്ള നീക്കത്തിന്റെ ഭാഗമായി യൂറോപ്യൻ രാജ്യങ്ങളെ നിർബന്ധിത ഹോട്ടൽ ക്വാറന്റൈൻ പട്ടികയിൽ നിന്ന് നീക്കം ചെയ്യാനുള്ള പദ്ധതികൾ ഐറിഷ് ഗവണ്മെന്റ് ആസൂത്രണം ചെയുന്നു. ഇന്ത്യൻ വേരിയന്റായ കോവിഡ് -19 നെക്കുറിച്ച് ഒരു പരിധിവരെ ആശങ്കയുണ്ടെന്ന് ആരോഗ്യവൃത്തങ്ങൾ പറയുന്നുണ്ടെങ്കിലും, ഈ നടപടി സ്വീകരിക്കാൻ രാജ്യത്തെ അനുവദിക്കുമെന്ന് ആരോഗ്യവകുപ്പ് സൂചിപ്പിച്ചു.
ഗ്രീൻ സർട്ടിഫിക്കറ്റ് സ്വീകരിക്കുന്നതിനുള്ള യൂറോപ്യൻ യൂണിയൻ സമയപരിധി ജൂൺ 26 ആണ്, വ്യക്തിഗത രാജ്യങ്ങൾക്ക് ഇത് എപ്പോൾ ബാധകമാകും എന്നതിന് ഇതുവരെ സൂചനകളൊന്നും തന്നെ ലഭിച്ചിട്ടില്ല. എന്നിരുന്നാലും യൂറോപ്യൻ യൂണിയൻ മേഘലകളിൽ ജൂലൈ അവസാനമോ ഓഗസ്റ്റ് ആദ്യമോ അന്താരാഷ്ട്ര യാത്ര (International Travel) സാധ്യമാകുമെന്ന് ഐറിഷ് ഗവണ്മെന്റ് സീനിയർ സോഴ്സ്സ് അറിയിച്ചു. താവോസീച്ച് മൈക്കിൾ മാർട്ടിൻ മന്ത്രിസഭയ്ക്ക് നൽകിയ മെമ്മോറാണ്ടത്തിൽ അവതരിപ്പിക്കുന്ന ഈ നിർദേശം വെള്ളിയാഴ്ച മന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തെ തുടർന്നായിരിക്കും ഉറപ്പാക്കുക. മന്ത്രിസഭായോഗത്തിന് മുന്നോടിയായി തന്നെ വിശദാംശങ്ങൾക്ക് അന്തിമരൂപം നൽകും.
ലിയോ വരദ്കറിൽ നിന്നും പ്രധാന സാമ്പത്തിക മന്ത്രിമാരായ പാസ്ചൽ ഡൊനോഹോ, മൈക്കൽ മഗ്രാത്ത് എന്നിവരിൽ നിന്നും അന്താരാഷ്ട്ര വിമാനയാത്ര പുനരാരംഭിക്കാൻ താവോസീച്ച് മൈക്കിൾ മാർട്ടിൻ മന്ത്രിസഭയ്ക്ക് ശക്തമായ സമ്മർദ്ദമുണ്ട്, അയർലൻഡിന് ലോകത്തിന്റെ മറ്റു ഭാഗങ്ങളുമായുള്ള ബന്ധത്തിന് ഇതിനത്രത്തോളം പ്രാധാന്യമുള്ളതുകൊണ്ടാണ് അന്താരാഷ്ട്ര യാത്രാനിയന്ത്രണം ലഘൂകരിക്കാൻ ഐറിഷ് ഗവണ്മെന്റ് നിർബന്ധിതരാവുന്നത്. നിർബന്ധിത ഹോട്ടൽ ക്വാറന്റൈൻ സംവിധാനത്തിനും മാറ്റങ്ങൾ ഉണ്ടായേക്കും, എന്നാൽ “ആശങ്കയുടെ വകഭേദങ്ങൾ”(Variants of Concern) ഉള്ള രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് നിർബന്ധിത ഹോട്ടൽ ക്വാറന്റൈൻ സംവിധാനം നിലനിർത്തുകയും ചെയ്യും.