അയര്‍ലണ്ടില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 448 പുതിയ കോവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. പുതുതായി എട്ടു മരണങ്ങളും കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഇപ്പോള്‍ ആശുപത്രികളില്‍ ചികിത്സ തേടിയിരിക്കുന്നവരുടെ എണ്ണം 109 ആണ്. ഇതില്‍ ഇന്റന്‍സീവ് കെയര്‍ യൂണീറ്റുകളില്‍ കഴിയുന്നത് 34 പേരാണ്.
ഇന്ന് കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ച മരണങ്ങള് മുന്‍ മാസങ്ങളില്‍ നടന്നതാണ്. ഇതുവരെ ആകെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 4937 ആണ്. 40 വയസ്സുമുതല്‍ 92 വയസ്സുവരെയുള്ളവരാണ് മരണപ്പെട്ടവര്‍. എന്നാല്‍ മരണപ്പെട്ടവരുടെ ശരാശരി പ്രായം 82 ആണ്.
ഇന്ന കോവിഡ് സ്ഥരീകരിച്ചവരില്‍ 213 പുരുഷന്മാരും 230 സ്ത്രീകളും ഉള്‍പ്പെടുന്നു. രോഗം ബാധിച്ചവരില്‍ 78% ആളുകളും 45 വയസ്സിനു താഴെ പ്രായമുള്ളവരാണ്. 2,54,013 പേര്‍ക്കാണ് ഇതുവരെ രാജ്യത്ത് കോവിഡ് സ്ഥരീകരിച്ചിരിക്കുന്നത്.