ഐറിഷ് റെന്റൽ മാർക്കറ്റുകളുടെ കണക്കുകളനുസരിച്ച് കോവിഡ് പാൻഡെമിക് ഡബ്ലിനിലെ വാടക (Rental Rate) കുറച്ചതായി കണ്ടെത്തി, അതേസമയം രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വാടക (Rental Rate) ഏഴ് ശതമാനം ഉയർന്നു. 2021-ലെ ആദ്യ മൂന്ന് മാസത്തെ അയർലണ്ടിലെ റെന്റൽ റിപ്പോർട്ടനുസരിച്ച് ഡബ്ലിന് പുറത്തുള്ള വാടകക്കാർക്കുള്ള വർദ്ധനവ് അർത്ഥമാക്കുന്നത് അവർ ഇപ്പോൾ പ്രതിവർഷം 900 യൂറോ അധിക വാടക നൽകുന്നു എന്നതാണ്. കോർക്ക്, ഗോൽവേ, ലിമെറിക്ക് നഗരങ്ങളിൽ വാടക കഴിഞ്ഞ വർഷത്തേക്കാൾ ആറ് ശതമാനം കൂടുതലാണ്, വാട്ടർഫോർഡിൽ 8.3 ശതമാനം കൂടുതലാണ്. കൂടാതെ അയർലണ്ടിലെ മറ്റ് പ്രദേശങ്ങളിൽ വാടക വർഷം തോറും 7.3 ശതമാനം ഉയർന്നു.
ഡബ്ലിനുപുറത്ത് ഉണ്ടായ ഏഴ് ശതമാനം വാടക വർദ്ധനവ് 2021-ന്റെ ആദ്യ പാദത്തിൽ (1st Quarter) തന്നെ 2.9 ശതമാനം വർദ്ധനവാണ് രേഖപ്പെടുത്തിയത്. അയർലണ്ടിലെ ചില പ്രധാനപ്പെട്ട സ്ഥലങ്ങളിലെ 2021 ഫസ്റ്റ് ക്വാർട്ടറിലെ ആവറേജ് റെന്റ് പരിശോദിച്ചാൽ:-
- Dublin: €2,007, down 3.2 per cent;
- Cork city: €1,483, up 6.3 per cent;
- Galway city: €1,400, up 6.1 per cent;
- Limerick city: €1,293, up 6.3 per cent.