അയര്‍ലണ്ടില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി 379 കോവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. പുതുതായി കോവിഡ് ബാധിച്ചുള്ള ഒമ്പത് മരണങ്ങളും സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ ഇതുവരെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 4229 ആയി. രാജ്യത്ത് ഇതുവരെ 253,567 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
117 പേരാണ് ആശുപത്രികളില്‍ ചികിത്സയിലുള്ളത്. ഇതില്‍ 34 പേര് ഐസിയുവിലാണ് . ഐസിയുവിലുള്ള രോഗികളുടെ എണ്ണം കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് 4 എണ്ണം കൂടുതലാണ്. 20 പേരെയാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ പുതുതായി ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്.
രാജ്യത്ത് നിയന്ത്രണങ്ങളില്‍ ഇളവ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ കൂടുതല്‍ രോഗവ്യാപനമുണ്ടാകാതിരിക്കാന് ജനങ്ങളുടെ ഭാഗത്ത് നിന്നു പൂര്‍ണ്ണ സഹകരണം ഉണ്ടാകണമെന്നും ആരോഗ്യപ്രവര്‍ത്തര്‍ നല്കുന്ന നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ മുന്നറിയിപ്പ് നല്കി.