ഡബ്ലിനിലെ “മൗണ്ട്ജോയ്” ജയിലിൽ കോവിഡ് -19 ഔട്ട്ബ്രേക്ക് സ്ഥിരീകരിച്ചു. 19 തടവുകാർ കൊറോണ വൈറസ് പോസിറ്റീവ് ആണെന്ന് ഇന്നലെ വൈകുന്നേരത്തോടെ ഐറിഷ് പ്രിസൺ സർവീസ് (ഐപിഎസ്) അറിയിച്ചു. ജയിലിലെ സ്റ്റാഫ് അംഗങ്ങൾക്കിടയിലും നിരവധി പോസിറ്റീവ് കേസുകൾ സ്ഥിരീകരിച്ചിട്ടുള്ളതായും അറിയിച്ചു. എന്നാൽ പോസിറ്റീവ് സ്റ്റാഫ് കേസുകൾ നിലവിൽ ജയിലിനുള്ളിലെ പ്രത്യേക മേഖലകളിൽ ഒതുങ്ങുന്നതാണെന്നും ഐപിഎസ് സൂചിപ്പിച്ചു.
“പൊതുജനങ്ങളുമായി ഇടപഴകിയതിനെത്തുടർന്ന്, എച്ച്എസ്ഇ മൗണ്ട്ജോയ് പ്രിസണിലെ എല്ലാ ജീവനക്കാരെയും തടവുകാരെയും കോവിഡ് പരിശോധനയ്ക്ക് വിധേയരാക്കുകയാണ് കൂടാതെ ഡോച്ചസ് ജയിലിലുള്ളവർക്കും കോവിഡ് പരിശോധന തുടരുകയാണ്.” ജയിലുകൾക്കുള്ളിൽ രോഗം പടരാതിരിക്കാൻ ഉചിതമായ നടപടികൾക്ക് മൗണ്ട്ജോയ് പ്രിസൺ ഔട്ട്ബ്രേക്ക് കണ്ട്രോൾ ടീം (ഒസിടി) മേൽനോട്ടം വഹിക്കുന്നു. മൗണ്ട്ജോയ്, ഡോച്ചസ് ജയിലുകളിലെ സ്റ്റാഫുകളെയും തടവുകാരെയും കൂട്ടത്തോടെ പരീക്ഷിക്കുന്നതിനുള്ള ക്രമീകരണങ്ങൾ ചെയ്യുന്നതുൾപ്പെടെ നിലവിലെ ഔട്ട്ബ്രേക്കുമായി ബന്ധപ്പെട്ട് ഐറിഷ് ജയിൽ സർവീസ് എച്ച്എസ്ഇയുമായി സഹകരിച്ച് പ്രവർത്തിക്കുന്നു.
“അണുബാധ പടരാതിരിക്കാൻ സഹായിക്കുന്നതിന് കർശനമായ ഒരു നിയമം ഏർപ്പെടുത്തിയിട്ടുണ്ട്, അത് മറ്റൊന്നുമല്ല ഒരു മുൻകരുതൽ എന്ന നിലയ്ക്ക് കുറച്ച് നാളത്തേക്ക് ജയിൽ സന്ദർശനം അനുവദിക്കാതെ തടവുകാരെ കാണുന്നതിനും അവരോട് സംസാരിക്കുന്നതിനുമായി വീഡിയോ കോളിങ് ഫോൺ കോളിങ് സംവിധാനം ഏർപെടുത്തുന്നു.”