കോവിഡ് രോഗവ്യപനം രാജ്യത്തെ യുവജനങ്ങളെ തൊഴില്‍ മേഖലയില്‍ വളരെ മോശമായിട്ടാണ് ബാധിച്ചിരിക്കുന്നതെന്ന് റിപ്പോര്‍ട്ട്. എക്കണോമിക് ആന്‍ഡ് സോഷ്യല്‍ റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഏറ്റവും പുതിയ ഗവേഷണ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം ചൂണ്ടിക്കാണിച്ചിരിക്കുന്നത്. ഉയര്‍ന്ന വീട്ട് വാടകയും കുറഞ്ഞ വേതനവും 20-24 പ്രായപരിധിയിലുള്ളവര്‍ക്കാണ് ഏറെ ദോഷം ചെയ്തിരിക്കുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. തൊഴില്‍ മേഖലയിലെ ഈ പ്രതിസന്ധി യുവജനങ്ങളെ കുറ്റകൃത്യത്തിലേയ്ക്കും കൂടുതല്‍ വിവാഹ മോചനങ്ങളിലേയ്ക്കുമാണ് തള്ളിവിടുന്നതെന്നാണ് റിപ്പോര്‍ട്ട്.
അയര്‍ലണ്ടിലെ വരുമാന അസമത്വവും ജീവിത നിലവാരവും എന്ന വിഷയത്തില്‍ നടത്തിയ പഠനത്തിലാണ് യുവജനങ്ങളുമായി ബന്ധപ്പെട്ട തൊഴില്‍ പ്രശ്നങ്ങളെക്കുറിച്ച് സൂചിപ്പിച്ചിരിക്കുന്നത്. 2008 കാലഘട്ടത്തിലുണ്ടായ സാമ്പത്തീക പ്രതിസന്ധിയുടെ ഭാഗമായുണ്ടായ തൊഴിലില്ലായ്മയില്‍ നിന്നും കരകയറി വരുന്ന സമയത്താണ് കോവിഡ് സാഹചര്യമുണ്ടായതെന്നും ഇതാണ് കൂടുതല്‍ തിരിച്ചടിയായതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
എന്നാല്‍ ഇപ്പോള്‍ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയിരിക്കുന്നത് തൊഴില്‍മേഖല ഉള്‍പ്പെടെ സാമ്പത്തീക രംഗത്ത് ഒരു ഉണര്‍വ് ഉണ്ടാക്കുമെന്നാണ് റിപ്പോര്‍ട്ടില്‍ പ്രത്യാശ പ്രകടിപ്പിച്ചിരിക്കുന്നത്.