കോവിഡിന്റെ രണ്ടാം വരവില്‍ ശ്വാസം മുട്ടുന്ന ഇന്ത്യക്ക് കൈത്താങ്ങേകി അയര്‍ലണ്ട്. രണ്ടു ഘട്ടങ്ങളിലായി ഇന്ത്യയിലെ ചികിത്സാ സൗകര്യങ്ങളുടെ അപര്യാപ്ത പരിഹരിക്കുന്നതിനും ഒപ്പം ഓക്സിജന്‍ ക്ഷാമത്തെ നേരിടുന്നതിനുമായുള്ള നിരവിധി ഉപകരണങ്ങളാണ് ഇന്ത്യയിലേയ്ക്ക് കയറ്റി അയച്ചത്.
ആദ്യഘട്ടമായി 700 യൂണിറ്റ് ഓക്സിജന്‍ കോണ്‍സെന്ററേറ്ററുകളും 365 വെന്റിലേറ്ററുകളുമായിരുന്നു അയര്‍ലണ്ട് ഇന്ത്യക്ക് കൈമാറിയത്. രണ്ടാം ഘട്ടമായി 2 ഓക്സിജന്‍ ജനറേറ്ററുകളും 545 ഓക്സിജന്‍ കോണ്‍സെന്ററേറ്ററുകളും ഒപ്പം 365 വെന്റിലേറ്ററുകളുമാണ് ഇന്ത്യയിലേയ്ക്കയച്ചത്.
ഇന്ത്യയിലെ കോവിഡ് സ്ഥിതിഗതികള്‍ വീക്ഷിച്ചു വരികയാണെന്നും ആവശ്യമെങ്കില്‍ കൂടുതല്‍ സഹായങ്ങ്ള്‍ എത്തിക്കുന്ന കാര്യം സര്‍ക്കാരിന്റെ സജീവ പരിഗണനയിലുണ്ടെന്നുമാണ് അയര്‍ലണ്ട് വിദേശകാര്യ വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.