2022 ലും 2023 ലും അയർലണ്ടിന് കുറഞ്ഞത് 4.8 ദശലക്ഷം വാക്സിനുകൾ ഫൈസറും യൂറോപ്യൻ യൂണിയനും തമ്മിലുള്ള കരാർ പ്രകാരം ലഭിക്കുമെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി. 191 മില്യൺ യൂറോയുടെ കരാറിൽ ഏർപ്പെടാൻ ആരോഗ്യമന്ത്രി സ്റ്റീഫൻ ഡൊണല്ലിക്ക് മന്ത്രിസഭയുടെ അനുമതി ലഭിച്ചു, വരും വർഷങ്ങളിൽ അയർലണ്ടിൽ കോവിഡ് വാക്സിനുകൾ വിതരണം ചെയ്യുന്നുണ്ടെന്ന് ഈ പദ്ധതി ഉറപ്പാക്കും. 16 വയസ്സിന് താഴെയുള്ളവർക്ക് വാക്സിനേഷൻ പരിപാടി വ്യാപിപ്പിക്കാനും ഇപ്പോൾ സാദ്ധ്യത ഉള്ളതായും ആരോഗ്യവകുപ്പ് സൂചിപ്പിച്ചു. വാക്സിനേഷൻ റോൾ ഔട്ടിനെക്കുറിച്ച് എച്ച്എസ്ഇയിൽ നിന്ന് കൂടുതൽ അപ്ഡേറ്റ്സ് ആരോഗ്യ മന്ത്രി സ്റ്റീഫൻ ഡോണെല്ലിക്ക് ലഭിച്ചിട്ടുണ്ട്, ഇത് പ്രായത്തിന്റെ അടിസ്ഥാനത്തിൽ പ്രതിരോധ കുത്തിവയ്പ്പുകൾ എടുക്കുന്നത് തുടരുമെന്നും വ്യക്തമാക്കി.
60 നും 69 നും ഇടയിൽ പ്രായമുള്ള 36% പേർ ഇതുവരെ വാക്‌സിനായി ഓൺലൈൻ പോർട്ടൽ രജിസ്ട്രേഷൻ ചെയ്തിട്ടില്ലെന്ന് കാബിനറ്റിന് നൽകിയ ഏറ്റവും പുതിയ കണക്കുകൾ വ്യക്തമാക്കുന്നു. എന്നാൽ ഈ പ്രായത്തിലുള്ള 311,000 ൽ അധികം ആളുകൾ (അതായത് 74 ശതമാനം ആളുകൾ) രജിസ്റ്റർ ചെയ്തിട്ടുണ്ട്, സൈൻ അപ്പ് ചെയ്യാത്ത ആളുകൾക്കായി ഓൺലൈൻ പോർട്ടൽ രെജിസ്ട്രേഷൻ ഇപ്പോഴും ലഭ്യമാണ്.
മെയ് 2 ഓടെ, ജനസംഖ്യയുടെ 31 ശതമാനം പേർക്ക് കുറഞ്ഞത് ഒരു ഡോസ് വാക്സിനേഷൻ നൽകി, 12 ശതമാനം മുതിർന്നവർക്ക് പൂർണ്ണമായി (ഫസ്റ്റ് ഡോസും സെക്കൻഡ് ഡോസും ) വാക്സിനേഷനും നൽകി.