നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയിരിക്കുന്ന സാമൂഹ്യ അകലം പാലിക്കണമെന്ന നിബന്ധന തുടരും. ഇപ്പോള്‍ ഈ നിബന്ധന എടുത്തുമാറ്റേണ്ട നിലയിലേയ്ക്ക് എത്തിയിട്ടില്ലെന്നാണ് ഗവണ്‍മെന്റ് വൃത്തങ്ങള്‍ പറയുന്നത്. വ്യക്തികള്‍ തമ്മില്‍ കുറഞ്ഞത് ഒരു മീറ്റര്‍ അകലം പാലിക്കണമെന്നാണ് നിലവിലെ നിബന്ധന.
ലോക്ഡൗണില്‍ ഇളവ് വരുത്തുന്നതിന്റെ ഭാഗമായി സാമൂഹ്യ അകലം പാലിക്കണമെന്ന നിബന്ധന എടുത്തു കളയുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാല്‍ ഇതു സംബന്ധിച്ച് ഒരു ശുപാര്‍ശയും ഇതുവരെ ആരോഗ്യ വകുപ്പ് , സര്‍ക്കാരിന് നല്‍കിയിട്ടില്ല ഇതിനാല്‍ നിലവിലെ സ്ഥിതി മുന്നോട്ട് തുടരും. ജൂണ്‍ 21 ന് ശേഷം അപ്പോളത്തെ കോവിഡ് വ്യാപനതോതും ലഭ്യമാകുന്ന വിവരങ്ങളും പരിശോധിച്ച ശേഷം മാത്രമേ ഇക്കാര്യത്തില്‍ പുന:പരിശോധന ഉണ്ടാകൂ എന്നാണ് വിവരം.
ഈ മേഖലയില്‍ കഴിഞ്ഞ ആഴ്ചകളില്‍ ലോക്ഡൗണില്‍ ഏറെ ഇളവ് വരുത്തിയിരുന്നു. കെയര്‍ ഹോമുകളിലേയും ഹോസ്പിറ്റലുകളിലേയും സന്ദര്‍ശനം, അവശ്യസേവനങ്ങളല്ലാത്ത വ്യാപര സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം എന്നീ കാര്യങ്ങളിലെ നിബന്ധനകളിലായിരുന്നു ഇളവ് വരുത്തിയത്.