വാക്‌സിനേഷന്‍ നയത്തില്‍ മാറ്റം വന്നേക്കും

അയര്‍ലണ്ടില്‍ കോവിഡ് പ്രതിരോധ വാക്‌സിന്‍ വിതരണ നയത്തില്‍ മാറ്റം വന്നേക്കും. ഇതു സംബന്ധിച്ച് ചില നിര്‍ദ്ദേശങ്ങള്‍ ദേശീയ രോഗപ്രതിരോധ ഉപദേശക സമിതി ഗവണ്‍മെന്റിന് സമര്‍പ്പിച്ചു കഴിഞ്ഞു. മന്ത്രിസഭായോഗത്തില്‍ ഇക്കാര്യങ്ങള്‍ ചര്‍ച്ചയായേക്കും. ഇതിനു ശേഷമാവും തീരുമാനങ്ങള്‍ ഒദ്യോഗികമായി പ്രഖ്യാപിക്കുക.

ഏറ്റവും പ്രായം കൂടിയവര്‍ക്ക് ആദ്യം എന്ന രീതിയില്‍ വാക്‌സിന്‍ നല്‍കാനാണ് നിര്‍ദ്ദേശത്തില്‍ പറയുന്നത്. അസ്ട്രാസെനിക്കാ , ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ എന്നീ രണ്ട് വാക്‌സിനുകളും ഈ രീതിയില്‍ തന്നെ നല്‍കാനാണ് നിര്‍ദ്ദേശം. അമ്പത് വയസ്സിന് മുകളിലുള്ളവര്‍ , താഴെയുള്ളവര്‍ എന്നിങ്ങനെ രണ്ടായി തിരിച്ചാവും വാക്‌സിന്‍ നല്‍കുക.

ഇപ്പോള്‍ 60 വയസിന് മുകളിലുള്ളവരാണ് വാക്‌സിന്‍ കൂടുതലായി സ്വീകരിക്കുന്നത്. ഇത് 50 വയസ്സിന് മുകളില്‍ എന്ന രീതിയിലാകും. എന്നാല്‍ ഇങ്ങനെയൊരു നിര്‍ദ്ദേശത്തിന്റെ പേരില്‍ പ്രായം കുറഞ്ഞവര്‍ക്ക് ഒരിക്കലും ഈ രണ്ട് വാക്‌സിനുകളും നിഷേധിക്കുകയില്ല. അത്യാവശ്യഘട്ടമാണെങ്കില്‍ 50 വയസ്സിന് താഴെയുള്ളവര്‍ക്കും ഈ വാക്‌സിനുകള്‍ നല്‍കാന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് അധികാരമുണ്ടായിരിക്കും.

Share This News

Related posts

Leave a Comment