ഈ ആഴ്ച പാൻഡെമിക് അൺഎംപ്ലോയ്മെന്റ് പെയ്മെന്റ് (പി.യു.പി) ലഭിക്കേണ്ട ആളുകളുടെ എണ്ണം കഴിഞ്ഞ ആഴ്ചയിലെ അപേക്ഷിച്ച് 15,776 ഓളം കുറഞ്ഞു. ഇപ്പോഴത്തെ കണക്കനുസരിച്ച് 421,373 പേർക്ക് പിയുപി പേയ്മെന്റുകൾ ആകെ 125.52 മില്യൺ യൂറോ ലഭിക്കും. മറ്റ് തരത്തിലുള്ള തൊഴിലില്ലായ്മ സഹായം സ്വീകരിച്ചവർ മാർച്ച് അവസാനം വരെ 183,096 പേരാണ് ലൈവ് രജിസ്റ്ററിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ളത്.
134,417 പേർ പേയ്മെന്റ് ക്ലെയിം ചെയ്യുന്ന ഡബ്ലിനിലാണ് ഏറ്റവും കൂടുതൽ പി.യു.പി സ്വീകർത്താക്കൾ ഉള്ളത്. ഏറ്റവും കൂടുതൽ സ്വീകർത്താക്കളുള്ള മേഖലയാണ് ഫുഡ് ആൻഡ് അക്കമഡേഷൻ, ഹോൾസെയിൽ റീറ്റെയ്ൽ ട്രേഡും നിർമ്മാണ മേഖലയും. നിർമ്മാണ വ്യവസായത്തിൽ സ്വീകർത്താക്കളുടെ എണ്ണം അടുത്തയാഴ്ച കുത്തനെ കുറയുമെന്ന് പ്രതീക്ഷിക്കുന്നു, കാരണം നിയന്ത്രണങ്ങൾ എടുത്തുകളഞ്ഞതിനെത്തുടർന്ന് 20,000 പേർ വരെ ഭവന, ശിശു സംരക്ഷണ പദ്ധതികളിൽ ജോലി ചെയ്യുന്നതിനായി മടങ്ങി. കഴിഞ്ഞ ആഴ്ച 7,327 പേർ തങ്ങളുടെ പിയുപി ക്ലെയിമുകൾ അടച്ചു, 5,966 പേർ ജോലിയിൽ തിരിച്ചെത്തുകയും ചെയ്തു.