അയർലണ്ടിലെ റെയിൽ ശൃംഖലയുടെ വികസനത്തിനായുള്ള റിവ്യൂ ഏകദേശം അവസാനിച്ചു. പ്രധാന നഗരങ്ങൾ തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനും വടക്കുപടിഞ്ഞാറൻ രാജ്യങ്ങളുൾപ്പെടെയുള്ളവരുമായി ബന്ധം വർദ്ധിപ്പിക്കുന്നതിനും പ്രാദേശിക വികസനത്തിന് അയർലണ്ടിലെ റെയിൽ ശൃംഖല എങ്ങനെ സഹായിക്കുമെന്ന് സ്ട്രാറ്റജിക് റെയിൽ റിവ്യൂ പരിഗണിക്കും. റെയിൽ നെറ്റ്വർക്കിൽ ഉയർന്ന വേഗതയുടെ സാധ്യതയും ചരക്കുനീക്കത്തിനായി നെറ്റ്വർക്കിന്റെ ഉപയോഗം വർദ്ധിപ്പിക്കാനുള്ള സാധ്യതയുണ്ടോ എന്നും റെയിൽ റിവ്യൂ പരിഗണിക്കും.
ഗതാഗത മന്ത്രി ഇമോൺ റയാൻ, നോർത്ത് ഇൻഫ്രാസ്ട്രക്ചർ മന്ത്രി നിക്കോള മല്ലൻ എന്നിവർ ചേർന്നാണ് അയർലണ്ടിലെ റെയിൽ വികസനത്തിന്റെ ഭാഗമായുള്ള റിവ്യൂ പ്രഖ്യാപിച്ചത്. സിൻ ഫിൻ എംഎൽഎ മാർട്ടിന ആൻഡേഴ്സൺ ഈ നീക്കത്തെ സ്വാഗതം ചെയ്തു. ഡെറി ലൈൻ ലെറ്റർകെന്നിയിലും അതിനപ്പുറത്തും വ്യാപിപ്പിക്കുന്നതിനുള്ള സാധ്യതാ പഠനത്തിനും അവർ ആവശ്യപ്പെട്ടു.