വരും ആഴ്ചകളിൽ നിരവധി രാജ്യങ്ങൾ നിർബന്ധിത ഹോട്ടൽ ക്വാറന്റൈൻ പട്ടികയിൽ ചേരുമെന്ന് ഗവണ്മെന്റ്. കൂടുതൽ രാജ്യങ്ങളെ പട്ടികയിൽ ഉൾപ്പെടുത്താൻ ആരോഗ്യമന്ത്രി സ്റ്റീഫൻ ഡൊനെല്ലി തയ്യാറെടുക്കുകയാണെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. കോവിഡ് -19 വ്യാപന നിരക്ക് രാജ്യത്ത് വഷളായതിനാൽ പട്ടികയിൽ ചേർത്ത പുതിയ രാജ്യങ്ങളിലൊന്നാണ് ഫ്രാൻസ്. കാബിനറ്റ് മന്ത്രിമാരുടെ അംഗീകാരമില്ലാതെ രാജ്യങ്ങളെ പട്ടികയിൽ ഉൾപ്പെടുത്താനുള്ള നിയമപരമായ അധികാരം ആരോഗ്യമന്ത്രി സ്റ്റീഫൻ ഡോണല്ലിക്കുണ്ട്.
കഴിഞ്ഞയാഴ്ച പട്ടികയിൽ 43 രാജ്യങ്ങളെ (യുണൈറ്റഡ് സ്റ്റേറ്റ്സ്, ഫ്രാൻസ്, ജർമ്മനി എന്നിവയുൾപ്പെടെ) ഉൾപ്പെടുത്താൻ പൊതുജനാരോഗ്യ ഉദ്യോഗസ്ഥർ ശുപാർശ ചെയ്തിരുന്നു. എന്നാൽ അതിന് പകരം 26 രാജ്യങ്ങളെ പട്ടികയിൽ ചേർത്തു. നിർബന്ധിത ഹോട്ടൽ ക്വാറന്റൈൻ രണ്ടാഴ്ച പൂർത്തിയാക്കേണ്ട 59 ‘നിയുക്ത രാജ്യങ്ങളിൽ ’12 എണ്ണത്തിൽ 10-ൽ താഴെയാണ് കോവിഡ് -19 സംഭവ നിരക്ക് (Incidence Rate). ഈ രാജ്യങ്ങളിൽ പതിനേഴ് രാജ്യങ്ങൾക്കും യൂറോപ്പിലെ ഏതൊരു രാജ്യത്തേക്കാളും നിരക്ക് കുറവാണ്, 28 എണ്ണത്തിന് അയർലണ്ടിനേക്കാൾ (157.12) നിരക്ക് കുറവാണ്.