സാംസങ് ഇലക്ട്രോണിക്സ് മന്ന ഡ്രോൺ ഡെലിവറിയുമായി ഒരു പുതിയ കരാർ അംഗീകരിച്ചു, ചില ഐറിഷ് ഉപഭോക്താക്കൾക്ക് ഏറ്റവും പുതിയ ഗാലക്സി ഉപകരണങ്ങൾ വാങ്ങുമ്പോൾ ഡ്രോൺ ഡെലിവറി ലഭ്യമാക്കും. ഈ ഉപകരണങ്ങളിൽ എസ് 21 അൾട്രാ, ഗാലക്സി ബഡ്സ് പ്രോ, ഗാലക്സി ടാബ് എസ് 7, ഗാലക്സി വാച്ച് 3 എന്നിവ ഉൾപ്പെടുന്നു. ആഗോളതലത്തിൽ സാംസങിന്റെ ആദ്യത്തെ ഡ്രോൺ സർവീസ് സിസ്റ്റമാണിത്. സാംസങ് ഉപയോക്താക്കൾക്ക് അവരുടെ ആദ്യത്തെ ഓൺലൈൻ ഓർഡറിൽ നിന്ന് ഐറിഷ് ഇസ്റ്റോർ വഴി യുള്ള ഈ ഡെലിവറി സിസ്റ്റം ഒരു പുതിയ അനുഭവമായിരിക്കും.
ഭാവിയിൽ ഈ സേവനം രാജ്യവ്യാപകമായി വ്യാപിപ്പിക്കാൻ സാംസങും മന്നയും താൽപ്പര്യപ്പെടുന്നു, ഗോൽവേ കൗണ്ടിയിലെ ഓറൻമോർ ആസ്ഥാനമായുള്ള ഉപയോക്താക്കൾക്ക് ഈ സേവനം ആദ്യം ലഭ്യമാക്കും എന്ന് സാംസങ് അയർലൻഡ് അറിയിച്ചു. ഉപഭോക്താക്കളുടെ വീടുകളിൽ നേരിട്ട് ഉൽപ്പന്നങ്ങൾ എത്തിക്കുന്നതിന് മന്ന വികസിപ്പിച്ച എയ്റോസ്പേസ് ഗ്രേഡ് ഡ്രോണുകൾ ഉപയോഗിക്കുന്നു. ഈ ഡ്രോണുകൾ 50-80 മീറ്റർ ഉയരത്തിലും 60 കിലോമീറ്റർ വേഗതയിലും സഞ്ചരിക്കും.
ഉപഭോക്താക്കളിൽ പുതുമ കൊണ്ടുവരാനുള്ള വഴികൾ കമ്പനി എപ്പോഴും അന്വേഷിക്കുന്നുണ്ടെന്ന് സാംസങ് അയർലൻഡിന്റെ ഓൺലൈൻ ഹെഡ് ഇമോൺ ഗ്രാന്റ് പറഞ്ഞു. ഓറൻമോർ പ്രദേശത്തെ ആളുകൾക്ക് ഗ്രോസറി, ഹോട്ട് ഫുഡ്, ബുക്ക്സ്, ഫാർമസി ഐറ്റംസ് എന്നിവ എത്തിച്ച് കൊടുക്കുന്നതിനായി ടെസ്കോയുമായും ലോക്കൽ ബിസിനസുകളുമായും മന്ന പ്രവർത്തിക്കുന്നുണ്ട്.