രക്തം കട്ടപിടിക്കുന്നതിനെക്കുറിച്ചുള്ള ആശങ്കയെത്തുടർന്ന് മുൻകരുതലായി അയർലണ്ടിൽ അസ്ട്രസെനെക കോവിഡ് -19 വാക്സിൻ നൽകുന്നത് നിർത്തിവച്ചു. ദേശീയ രോഗപ്രതിരോധ ഉപദേശക സമിതിയുടെ (എൻഐസി) ശുപാർശ അനുസരിച്ചാണ് തീരുമാനമെടുത്തതെന്ന് ആരോഗ്യമന്ത്രി സ്റ്റീഫൻ ഡൊനെല്ലി പറഞ്ഞു.
നോർവേ രാജ്യത്ത് അസ്ട്രസെനെക്ക വാക്സിൻ എടുത്തവർക്കുണ്ടായ ചില പ്രശ്നങ്ങളെ തുടർന്നാണ് അയർലണ്ടിൽ ഇങ്ങനെ ഒരു നീക്കം. അവിടെ വാക്സിൻ എടുത്ത മിക്കവർക്കും രക്തം കട്ടപിടിക്കുന്നതായി (Blood Clot) കാണപ്പെടുകയുണ്ടായി, അതിനെ തുടർന്നാണ് അസ്ട്രസെനെക്ക വാക്സിൻ താത്കാലികമായി നൽകുന്നത് അയർലണ്ടിലും നിർത്തിവക്കുവാൻ HSE തീരുമാനിച്ചത്. ഷോട്ട് ലഭിച്ച മുതിർന്നവരുടെ എണ്ണത്തിൽ നോർവേയിൽ നിന്ന് രക്തം കട്ടപിടിച്ചതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
ഇതുവരെ, 110,000 ഡോസുകളിലധികം അസ്ട്രാസെനെക്ക വാക്സിൻ അയർലണ്ടിൽ നൽകിയിട്ടുണ്ട്, ഇത് ഇതുവരെ നൽകിയിട്ടുള്ള എല്ലാ ഡോസുകളുടെയും 20% എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.