“കൊഞ്ചി സിരിക്കും കണ്ണാളാ..” മനോഹരം ഈ തമിഴ് പ്രണയഗാനം..

 

ഫോർ മ്യൂസിക്‌സിന്റെ  ഒറിജിനൽ സിരീസ് ആയ “മ്യൂസിക് മഗ്ഗി”ലെ ഏറ്റവും പുതിയ ഗാനം പുറത്തിറങ്ങി. വിനോദ് വേണു എഴുതിയ മനോഹര ഗാനം, പാടി അഭിനയിച്ചിരിക്കുന്നത് അയർലണ്ടിലെ മെഡിക്കൽ മേഖലയിൽ ജോലി ചെയ്യുന്ന
‘സനി സാമുവേൽ ‘ ആണ്.
ഫോർ മ്യൂസിക്‌സിന്റെ  ഒറിജിനൽ സിരീസ് ആയ “മ്യൂസിക് മഗ്ഗി”ന്റെ  അയർലണ്ട് എപ്പിസോഡിലൂടെയാണ് ‘സനിയെ’ ഫോർ മ്യൂസിക്സ് കണ്ടെത്തിയത്.


സംഗീതരംഗത്തു മുന്നേറാൻ കൊതിക്കുന്നവർക്കായി ഫോർ മ്യൂസിക്സ് അവസരമൊരുക്കുന്ന “മ്യൂസിക് മഗ്” ഇതിനോടകം തന്നെ ശ്രദ്ധ നേടിക്കഴിഞ്ഞു.നേരത്തെ ഇറങ്ങിയ 6 ഗാനങ്ങളും ഹിറ്റ്‌ ചാർട്ടിൽ ഇടം പിടിച്ചിരുന്നു.അയർലൻഡിൽ നിന്നുള്ള19 പുതിയ സിംഗേഴ്സിനെയാണ് ഫോർ മ്യൂസിക്സ്  “മ്യൂസിക് മഗ്ഗി”ലൂടെ സംഗീതലോകത്തിന് പരിചയപ്പെടുത്തുന്നത്..”
ഇവരിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ഫോർ മ്യൂസിക്സിന്റെ വരാനിരിക്കുന്ന പ്രൊജക്ടുകളിൽ അവസരവുമുണ്ട്.
അയർലണ്ടിലെ വൈവിധ്യ സുന്ദരമായ പ്രകൃതിയുടെ പാശ്ചാത്തലത്തിൽ ആണ് ഓരോ ഗാനവും വിഷ്വൽ ചെയ്തിരിക്കുന്നത്.
ഒരു പെൺകുട്ടിയുടെ ആദ്യ പ്രണയത്തിന്റെ കൗതുകവും സൗന്ദര്യവും എല്ലാം നിറഞ്ഞ ഈ മനോഹരമായ ഗാനത്തിന്റെ സംഗീതവും, സംവിധാനവും നിർവ്വഹിച്ചിരിക്കുന്നത് ഫോർ മ്യൂസിക്സ് ആണ്. മ്യൂസിക് 24 7 ചാനലിലൂടെ ആണ് പാട്ടുകൾ റീലീസ് ആയിരിക്കുന്നത്.

 

 

മ്യൂസിക് മഗിലെ ബാക്കിയുള്ള ഗാനങ്ങൾ ഉടൻ തന്നെ റിലീസിനൊരുങ്ങുകയാണ്. ഗ്ലോബൽ മ്യൂസിക് പ്രൊഡക്ഷന്റെ കീഴിൽ ജിംസൺ ജെയിംസ് ആണ് “മ്യൂസിക് മഗ്” എന്ന പ്രോഗ്രാം അയർലണ്ടിൽ പരിചയപ്പെടുത്തുന്നത്.

 

Share This News

Related posts

Leave a Comment