കൊറോണ വൈറസ്: അയർലണ്ടിൽ മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്യപ്പെടാത്ത ഒരു ദിവസംകൂടി

അയർലണ്ടിൽ 821 പുതിയ കോവിഡ് -19 കേസുകൾ സ്ഥിരീകരിച്ചതായി നാഷണൽ പബ്ലിക് ഹെൽത്ത് എമർജൻസി ടീം (എൻ‌പി‌ഇടി) അറിയിച്ചു. കൂടാതെ ഒരുപാട് നാളുകൾക്ക് ശേഷം അയർലണ്ടിൽ മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്യപ്പെടാത്ത ഒരു ദിവസംകൂടിയായിരുന്നു ഇന്നലെ. ഇതോടെ അയർലണ്ടിലെ കോവിഡ് -19 ൽ മരിച്ചവരുടെ എണ്ണം ഇപ്പോൾ 3,948 ആയി തന്നെ തുടരുന്നു, സ്ഥിരീകരിച്ച കേസുകളുടെ എണ്ണം ഇപ്പോൾ 210,402 ആണ്. ഇന്ന് അറിയിച്ച കേസുകളിൽ 70% 45 വയസ്സിന് താഴെയുള്ളവരാണ്.

കേസുകളുടെ അവസ്ഥ കൗണ്ടി തിരിച്ച് ഡബ്ലിനിൽ 333, ഗോൽവേയിൽ 91, ലിമെറിക്കിൽ 53, കിൽ‌ഡെയറിൽ 41, മീത്തിൽ 38, ബാക്കി 265 കേസുകൾ മറ്റ് കൗണ്ടികളിലായി വ്യാപിച്ച്കിടക്കുന്നു.

ഇന്നലെ 916 കോവിഡ് -19 രോഗികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു, അതിൽ 157 പേർ ഐസിയുവിലാണ്. കേസുകളുടെ പോസിറ്റിവിറ്റി നിരക്ക് – നിലവിൽ 6% – ഇപ്പോഴത്തെ സാഹചര്യത്തിൽ ഇത് വളരെ ഉയർന്നതാണെന്ന് എൻ‌പി‌ഇ‌റ്റി ഐറിഷ് എപ്പിഡെമോളജിക്കൽ മോഡലിംഗ് അഡ്വൈസറി ഗ്രൂപ്പ് ചെയർ പ്രൊഫസർ ഫിലിപ്പ് നോലൻ പറയുന്നു.

ഫെബ്രുവരി 12 വെള്ളിയാഴ്ച വരെ, അയർലണ്ടിൽ 265,237 ഡോസ് കോവിഡ് -19 വാക്സിൻ നൽകി:

175,238 പേർക്ക് ആദ്യ ഡോസ് ലഭിച്ചു.

89,999 പേർക്ക് രണ്ടാമത്തെ ഡോസ് ലഭിച്ചു.

Share This News

Related posts

Leave a Comment