കോവിഡ് -19 ന്റെ 921 പുതിയ കേസുകൾ അയർലണ്ടിൽ സ്ഥിരീകരിച്ചതായി നാഷണൽ പബ്ലിക് ഹെൽത്ത് എമർജൻസി ടീം (എൻപിഇടി) അറിയിച്ചു. കോവിഡ് -19 ഉണ്ടെന്ന് സ്ഥിരീകരിച്ച 23 പേർ കൂടി മരണമടഞ്ഞു. അയർലണ്ടിലെ കോവിഡ് -19 ബാധിച്ച് മരിച്ചവരുടെ എണ്ണം ഇതോടെ 3,865 ആയി, ആകെ സ്ഥിരീകരിച്ച കേസുകളുടെ എണ്ണം 207,720 ഉം.
ഇന്നലെ അറിയിച്ച കേസുകളിൽ:
453 പുരുഷന്മാർ / 466 സ്ത്രീകൾ ആണുള്ളത് കൂടാതെ 66% പേർ 45 വയസ്സിന് താഴെയുള്ളവരാണ്.
കേസുകൾ കൗണ്ടിതിരിച്ച് നോക്കിയാൽ ഡബ്ലിനിൽ 414, കോർക്കിൽ 87, കിൽഡെയറിൽ 51, ലിമെറിക്കിൽ 48, മീത്തിൽ 47, ബാക്കി 274 കേസുകൾ മറ്റെല്ലാ കൗണ്ടികളിലായും വ്യാപിച്ചിരിക്കുന്നു.
ഇന്നലെ ഏകദേശം 959 കോവിഡ് -19 രോഗികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു, അതിൽ 173 പേർ ഐസിയുവിലാണ്.