ആരോഗ്യവകുപ്പ് 90 മരണങ്ങൾ സ്ഥിരീകരിച്ചതോടെ അയർലണ്ടിലെ കോവിഡ് -19 മരണസംഖ്യ 3,000 കടന്നു.
പാൻഡെമിക്കിന്റെ തുടക്കം മുതലുള്ള മരണസംഖ്യ ഇപ്പോൾ 3,066 ആണ്.
ഇന്ന് പ്രഖ്യാപിച്ച മരണങ്ങളിൽ എൺപത്തിയൊമ്പതും ഈ മാസം സംഭവിച്ചതാണ്. മരിച്ചവരുടെ ശരാശരി പ്രായം 83 വയസും പ്രായപരിധി 48-99 വയസും ആണ്.
കൊറോണ നമ്മുടെ സമൂഹത്തിലെ ഏറ്റവും ദുർബലരായവരെ സാരമായി ബാധിക്കുന്നു, അത് നിയന്ത്രിക്കാൻ ഇപ്പോൾ ചെയ്യുന്ന ട്രാവൽ നിയന്ത്രണം അടക്കമുള്ള നല്ല പ്രവർത്തനം തുടരണം.