കൊറോണ വൈറസ്: അയർലണ്ടിൽ 2,001 പുതിയ കേസുകൾ

ഹെൽത്ത് ഓഫീസുകൾ അയർലണ്ടിൽ 2,001 പുതിയ കോവിഡ് -19 കേസുകൾ റിപ്പോർട്ട് ചെയ്തു. കോവിഡ് -19 സ്ഥിരീകരിച്ച 93 പേർ കൂടി മരിച്ചതായും ആരോഗ്യവകുപ്പ് അറിയിച്ചു. ഇതോടെ അയർലണ്ടിലെ കോവിഡ് -19 ബാധിച്ച് മരിച്ചവരുടെ എണ്ണം 2,708 ആയി, ആകെ സ്ഥിരീകരിച്ച കേസുകളുടെ എണ്ണം ഇപ്പോൾ 176,839 ഉം.

ഇന്നലെ വൈകുന്നേരം 1,949 പേരെ വൈറസ് ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ 202 പേർ ICU-വിൽ തുടരുന്നു.

ഇന്നലെ റിപ്പോർട്ട് ചെയ്യപ്പെട്ട പുതിയ കേസുകളിൽ 55% 45 വയസ്സിന് താഴെയുള്ളവരിലാണ്. പുതിയ കേസുകളിൽ 701 ഡബ്ലിനിലും 204 കോർക്കിലും 102 വാട്ടർഫോർഡിലും 98 മീത്തിലും 98 ഡൊനെഗലിലും ബാക്കി 806 കേസുകൾ മറ്റ് എല്ലാ കൗണ്ടികളിലായും വ്യാപിച്ചിരിക്കുന്നു.

ഒരു ലക്ഷം ജനസംഖ്യയിൽ 14 ദിവസത്തെ സംഭവ നിരക്ക് ഇപ്പോൾ അയർലണ്ടിൽ
(14 Day Incidental Rate) 1334.6 ആണ്. മോനാഘൻ, ലോത്ത്, വാട്ടർഫോർഡ് എന്നീ മൂന്ന് കൗണ്ടികളാണ് നിലവിൽ ഏറ്റവും കൂടുതൽ കേസുകളുടെ സംഭവ നിരക്ക് ഉയർന്നു നില്കുന്നത്.

Share This News

Related posts

Leave a Comment