അയർലണ്ടിൽ 3,569 പുതിയ കോവിഡ് -19 കേസുകൾ സ്ഥിരീകരിച്ചതായി നാഷണൽ പബ്ലിക് ഹെൽത്ത് എമർജൻസി ടീം (എൻപിഇടി) അറിയിച്ചു. ഇതോടെ അയർലണ്ടിലെ കോവിഡ് -19 ബാധിച്ച് ആകെ സ്ഥിരീകരിച്ച കേസുകളുടെ എണ്ണം 159,144 ആയി.
കോവിഡ് -19 സ്ഥിരീകരിച്ച 63 പേരാണ് ഇന്നലെ അയർലണ്ടിൽ മരിച്ചത്. ഇതോടെ ഒറ്റ ദിവസംകൊണ്ട് അയർലണ്ടിൽ മൊത്തം മരിച്ചവരുടെ എണ്ണം 2460 ആയിരിക്കുകയാണ്.
ഇന്നലെ സ്ഥിരീകരിച്ച കേസുകളിൽ:
1616 പുരുഷന്മാരും 1924 സ്ത്രീകളുമാണുള്ളത്. 54% ആളുകൾ 45 വയസ്സിന് താഴെയുള്ളവരാണ്.
ഇന്നലത്തെ കേസുകൾ കൗണ്ടികളനുസരിച്ച് 1,119 ഡബ്ലിനിലും 416 കോർക്കിലും 200 ഗോൽവേയിലും 182 ലോത്തിലും 169 വാട്ടർഫോർഡിലും ബാക്കി 1,483 കേസുകൾ മറ്റെല്ലാ കൗണ്ടികളിലുമായി വ്യാപിച്ചിരിക്കുന്നു.
അയർലണ്ടിലെ കേസുകളിൽ നേരിയ തോതിൽ കുറവുണ്ടെങ്കിലും മരണനിരക്ക് ഉയരുകയാണെന്ന് ആരോഗ്യവകുപ്പ് വ്യക്തമാകുന്നു. രോഗബാധയുടെ തീവ്രത എപ്പോൾ വേണമെങ്കിലും വർദ്ധിക്കാമെന്നും നാഷണൽ പബ്ലിക് ഹെൽത്ത് എമർജൻസി ടീം (എൻപിഇടി) അറിയിച്ചു.