അയർലണ്ടിൽ 765 പുതിയ കോവിഡ് -19 കേസുകൾ സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു.കോവിഡ് -19 സ്ഥിരീകരിച്ച ഒരാൾ കൂടി മരിച്ചതായും ആരോഗ്യവകുപ്പ് അഭിപ്രായപ്പെട്ടു.
ഇതോടെ കോവിഡ് -19 മായി ബന്ധപ്പെട്ട് അയർലണ്ടിൽ ഇപ്പോൾ മൊത്തം 2,205 മരണങ്ങളും 86,894 വൈറസ് കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ഇന്നലെ ഉച്ചകഴിഞ്ഞ് 359 കോവിഡ് -19 രോഗികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു, അതിൽ 30 പേർ ICU വിൽ തുടരുന്നു.
ഇന്നലെ അറിയിച്ച കേസുകളിൽ:
401 പുരുഷന്മാരും 358 സ്ത്രീകളുമാണ് ഉള്ളത്.
കോവിഡ്-19 സ്ഥിരീകരിച്ച 70% ആളുകൾ 45 വയസ്സിന് താഴെയുള്ളവരാണ്.
കേസുകളുടെ കണക്കുകൾ പ്രകാരം ഡബ്ലിനിൽ 291, ലോത്തിൽ 49, മെത്തിൽ 43, കോർക്കിൽ 63, മോനാഗനിൽ 59 ബാക്കി 260 കേസുകൾ മറ്റ് കൗണ്ടികളിലായി വ്യാപിച്ചുകിടക്കുന്നു.