വിദ്യാർത്ഥികൾ കോവിഡ് പോസിറ്റീവ് ആയതിനെ തുടർന്ന് കെറി കൗണ്ടിയിലെ ഒരു സ്‌കൂൾ അടച്ചു

386 വിദ്യാർത്ഥികളുള്ള മിക്സഡ് പ്രൈമറി സ്കൂളായ Scoil Mhuire Killorglin ലെ 17 വിദ്യാർത്ഥികൾ കോവിഡ് പോസിറ്റീവ് ആയതിനെ തുടർന്ന് അടയ്ക്കുവാൻ തീരുമാനിച്ചതായി വിദ്യാഭ്യാസ മന്ത്രി നോർമ ഫോളി അറിയിച്ചു. എല്ലാ കുട്ടികളോടും ഡിസംബർ 30 വരെ വീട്ടിൽ തന്നെ തുടരാൻ ആവശ്യപ്പെടുന്നുവെന്ന് പൊതുജനാരോഗ്യ വകുപ്പിൽ നിന്നുള്ള മാതാപിതാക്കൾക്ക് അയച്ച കത്തിൽ പറയുന്നു.

സ്കൂൾ മാനേജ്മെന്റ് ഉചിതമായ കോവിഡ് നിയന്ത്രണ നടപടികൾ നടപ്പിലാക്കുകയും നടപ്പാക്കുകയും ചെയ്യുകയാണ്. കേസുകളും അടുത്ത കോൺ‌ടാക്റ്റുകളും ട്രേസ് ചെയ്യുന്നതായും സ്‌കൂൾ അധികൃതർ അറിയിച്ചു. കുറച്ച് ദിവസങ്ങൾക്കുള്ളിൽ എല്ലാ കുട്ടികളെയും രണ്ട് റെസ്റ്റുകൾക്ക് വിധേയരാക്കാനും വേണ്ട നടപടിക്രമങ്ങൾ എച്ച്എസ്ഇ ആരംഭിച്ചുകഴിഞ്ഞു.

മാതാപിതാക്കൾക്കയച്ച കത്തിൽ കുട്ടികളെ പ്രായമായവരിൽ നിന്ന് അകത്തി നിർത്തുവാനും കൂടാതെ വീടുകളിൽ സന്ദർശകരെ അനുവദിക്കരുതെന്നും സ്‌കൂൾ ആവശ്യപെടുന്നു.

Share This News

Related posts

Leave a Comment