ലെവൽ 5 നിയന്ത്രണങ്ങൾ ലഘൂകരിക്കുന്നതിന്റെ രണ്ടാം ഘട്ടത്തിൽ, കഫേകൾ, റെസ്റ്റോറന്റുകൾ, ഭക്ഷണം വിളമ്പുന്ന പബ്ബുകൾ (Food Serving Pubs) എന്നിവ വീണ്ടും തുറക്കാൻ ഒരുങ്ങുന്നു.
അത്യാവശ്യ സർവിസുകൾ നൽകുന്ന റീട്ടെയിൽ സ്റ്റോറുകൾ, ഹെയർഡ്രെസ്സർമാർ, ബ്യൂട്ടിഷ്യൻമാർ എന്നിവരുൾപ്പെടെ മറ്റ് മേഖലകൾ ഡിസംബർ ഒന്നിന് തുറന്നതിനെത്തുടർന്ന്, ഹോസ്പിറ്റാലിറ്റി മേഖലയിലെ ഭൂരിപക്ഷം പ്രസ്ഥാനങ്ങളും തുറക്കാൻ ഒരുങ്ങുകയാണ് (വെറ്റ് പബ്ബുകൾ ഒഴികെയുള്ള). ഭക്ഷണം വിളമ്പാത്ത പബ്ബുകൾ (Pubs not serving food) അടച്ചിടാനുള്ള തീരുമാനം കടുത്ത വിമർശനത്തിന് വിധേയമായിരുന്നു. ബുധനാഴ്ച, Licensed Vintners Association (LVA) അയർലണ്ടിലേയും Vintners Federation of Ireland (VFI) ലേയും ചില പബ്ബുകൾ അടച്ചു തന്നെ ഇടുവാൻ പറഞ്ഞതിനെ തുടർന്ന് സർക്കാരിനെ വിമർശിച്ചുകൊണ്ട് ഒരു ജോയിന്റ് വിജ്ഞാപനം ഇറക്കിയിരുന്നു. ഇതിനെ പിന്തുണയ്ക്കുന്നതിനുള്ള തെളിവുകൾ (Supporting Evidences) നൽകുവാൻ കഴിയാത്തത് മൂലം, വെറ്റ് പബ്ബുകൾ വൈറസ് പകരാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നതായി ഐറിഷ് ഗവണ്മെന്റ് ഉയർത്തിക്കാട്ടുകയും ചെയ്തിരുന്നു. ഇതിനെ തുടർന്നാണ് തുറക്കാനുള്ള തീരുമാനത്തിലേക്ക് നീങ്ങുന്നതെന്ന് ഇരു സംഘടനകളും അഭിപ്രായപ്പെട്ടു.