അയർലണ്ടിൽ കോറോണയുമായി ബന്ധപ്പെട്ട് അഞ്ച് പേർ കൂടി മരിച്ചതായി ആരോഗ്യ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. കൊറോണ വൈറസ് ബാധിച്ച രാജ്യത്ത് ഇപ്പോൾ മരിച്ചവരുടെ എണ്ണം 2,074 ആയിരിക്കുകയാണ്.
നാഷണൽ പബ്ലിക് ഹെൽത്ത് എമർജൻസി ടീം 270 കോവിഡ് -19 കേസുകൾ കൂടി സ്ഥിരീകരിച്ചതായും അയർലണ്ടിലെ മൊത്തം കേസുകളുടെ എണ്ണം 73,066 ആയി ഉയർന്നതായും അറിയിച്ചു.
ഏകദേശം 231 കോവിഡ് -19 രോഗികളെ ഇന്നലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു, അതിൽ 31 പേർ ഐസിയുവിൽ തുടരുന്നു.
ഇന്നലെ സ്ഥിരീകരിച്ച കേസുകളിൽ:
141 പുരുഷന്മാരും 129 സ്ത്രീകളുമാണ് ഉള്ളത്.
63% പേർ 45 വയസ്സിന് താഴെയുള്ളവരും.
ഇന്നലത്തെ കേസുകളുടെ നിലയനുസരിച് 58 കേസുകൾ ഡബ്ലിനിലും 38 ഡൊനെഗലിലും 28 വിക്ലോയിലും 25 മായോയിലും 24 ലിമെറിക്കിലുമാണ്. ബാക്കി 97 കേസുകൾ മറ്റ് 21 കൗണ്ടികളിലും.