അയർലണ്ടിൽ Level -5 നിയന്ത്രണങ്ങൾക്ക് അവസാനം, ചൊവ്വാഴ്ച മുതൽ രാജ്യം Level-3 യിലേക്ക്

യാത്രകളും ഇൻഡോർ ഡൈനിംഗ് നിയന്ത്രണങ്ങളും എല്ലാം ഒഴിവാക്കിക്കൊണ്ട് ക്രിസ്മസിന് ലെവൽ-5 നിയന്ത്രണങ്ങളൊക്കെ മാറ്റിവെച്ച് രാജ്യം വീണ്ടും തുറക്കാനുള്ള പദ്ധതികൾ സർക്കാർ പ്രഖ്യാപിച്ചു. അടുത്ത വെള്ളിയാഴ്ച മുതൽ ക്രിസ്മസിനോടനുബന്ധിച്ചും രാജ്യത്ത് ലെവൽ-5 നിയന്ത്രണങ്ങൾക്ക് അവസാനം കുറിക്കുന്നതിനെ തുടർന്നും റെസ്റ്റോറന്റുകൾക്കും പബ്ബുകൾക്കും നിയന്ത്രണങ്ങളോടെ ഇൻഡോർ ഡൈനിംഗിനായി തുറക്കാൻ കഴിയുമെന്ന് ഗവണ്മെന്റ് അറിയിച്ചു. ഒരു മണിക്കൂർ 45 മിനിറ്റ് വരെ ചിലവഴിക്കാൻ ഡൈനർമാർക്ക് അനുമതിയുണ്ട്, പക്ഷേ സാമൂഹിക അകലമായ രണ്ട് മീറ്റർ പാലിച്ചിരിക്കണം.

നോർത്തേൺ അയർലൻഡിലേക്കുള്ള യാത്രാനിയന്ത്രണങ്ങൾ ഡിസംബർ 18 ന് സർക്കാർ വീണ്ടും പരിശോധിക്കും, അതിന് ശേഷമേ അങ്ങോട്ടേക്കുള്ള മറ്റ് നിയന്ത്രണങ്ങളുടെ കാര്യത്തിൽ വ്യക്തമായ ഒരു തീരുമാനം ഉണ്ടാകൂ എന്നും ഐറിഷ് ഗവണ്മെന്റ് അഭിപ്രായപ്പെട്ടു.

ഡിസംബർ 1 മുതൽ ആളുകൾ തിരക്കേറിയ ജോലിസ്ഥലങ്ങളിലും ആരാധനാലയങ്ങളിലും തിരക്കേറിയ ഔട്ട്‌ഡോർ പ്രദേശങ്ങളിലും മാസ്‌ക് നിർബന്ധമായും ധരിച്ചിരിക്കണം. റീട്ടെയിൽ ഔട്ട്ലെറ്റുകൾ, ഹെയർഡ്രെസ്സർമാർ, മ്യൂസിയങ്ങൾ, ലൈബ്രറികൾ, ജിമ്മുകൾ എന്നിവ ഡിസംബർ 1 മുതൽ വീണ്ടും തുറക്കും. സർക്കാരിന്റെ പദ്ധതികൾ അർത്ഥമാക്കുന്നത്:-

  • ഡിസംബർ 18 മുതൽ ജനുവരി 6 വരെ ആളുകൾക്ക് രാജ്യമെമ്പാടും യാത്ര ചെയ്യാൻ അനുമതിയുണ്ടാകും.
  • ഡിസംബർ 18 മുതൽ മൂന്ന് വീടുകളിലുള്ള ആളുകൾക്ക് ഒരുമിച്ച് ഒത്തുകൂടാം.
  • ഡിസംബർ 18 മുതൽ ജനുവരി 6 വരെ ജോലിക്കായിട്ടോ വിദ്യാഭ്യാസ സംബന്ധ കാര്യങ്ങൾക്കായിട്ടോ ആളുകൾക്ക് കൗണ്ടിക്ക് പുറത്തേക്ക് യാത്ര ചെയ്യാം. ഈ കരണങ്ങളല്ലാത്ത പക്ഷം ആളുകൾ അവരുടെ കൗണ്ടികളിൽ തന്നെ തുടരണം.
  • ലെവൽ 3 നിയന്ത്രണങ്ങളിലേക്ക് രാജ്യം മടങ്ങിയെത്തുന്ന ദിവസം അതായത് അടുത്ത ചൊവ്വാഴ്ച മുതൽ ആളുകൾക്ക് മതപരമായ സേവനങ്ങളിലും കായിക പരിശീലനങ്ങളിലും (Religious & Sports Activities) പങ്കെടുക്കാൻ കഴിയും.
  • ഡിസംബർ 4 വെള്ളിയാഴ്ച മുതൽ, ഭക്ഷണം വിളമ്പുന്ന റെസ്റ്റോറന്റുകളും പബ്ബുകളും (Kitchen & Serve Food Restaurants & Pubs) വീണ്ടും തുറക്കും. ആ തീയതി മുതൽ ഹോട്ടലുകൾക്ക് അവരുടെ ഡൈനിംഗ് റൂമുകൾ വീണ്ടും തുറക്കാനാകും.
  • വെറ്റ് പബ്ബുകൾക്ക് തുറന്ന് പ്രവർത്തിക്കാമെങ്കിലും ടേക്ക്അവേ ഡ്രിങ്ക്സ് നൽകാൻ മാത്രമേ അനുമതിയുള്ളൂ.

 

Share This News

Related posts

Leave a Comment