ആരോഗ്യവകുപ്പ് ഇന്നലെ കൊറോണ വൈറസുമായി ബന്ധപ്പെട്ട് ആറ് മരണങ്ങളും 269 കേസുകളും സ്ഥിരീകരിച്ചു. ഇന്നലത്തെ കണക്കുകൾ പ്രകാരം അയർലണ്ടിൽ മൊത്തം 2,033 കോവിഡ് -19 മരണങ്ങൾ ഉണ്ടായിട്ടുണ്ട്. അയർലണ്ടിൽ ഇപ്പോൾ 71,187 വൈറസ് ബാധിതർ മൊത്തമുണ്ടെന്നും സ്ഥിരീകരിച്ചു.
ഇന്നലെ അറിയിച്ച കേസുകളിൽ 123 പുരുഷന്മാരും 146 സ്ത്രീകളുമാണ് ഉള്ളത്, 64 ശതമാനം പേർ 45 വയസ്സിന് താഴെയുള്ളവരും ആണെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.
ഇന്നലെ രാത്രി കേസുകളുടെ സ്ഥാനം സംബന്ധിച്ച്: 88 ഡബ്ലിനിലും, 42 കോർക്ക്, ലിമെറിക്കിൽ 25, ലോത്തിൽ 20, ഡൊനെഗലിൽ 16, ബാക്കി 78 മറ്റ് 17 കൗണ്ടികളിലായും.
കേസുകളുടെ എണ്ണം കുറയുന്നുണ്ടെങ്കിലും മരണനിരക്ക് വീണ്ടും ഉയരുന്നത് ആരോഗ്യവകുപ്പിൽ കടുത്ത ആശങ്ക ഉളവാക്കുന്നുവെന്നും വകുപ്പ് അഭിപ്രായപ്പെട്ടു.