അയർലണ്ടിലെ ഹോട്ടലുകളും ഗസ്റ്റ്ഹൗസുകളും വൻ നഷ്ടത്തിലേക്ക്

കോവിഡ് -19 നിയന്ത്രണങ്ങൾ കാരണം രാജ്യത്തുടനീളമുള്ള ഹോട്ടലുകൾക്കും ഗസ്റ്റ്ഹൗസുകൾക്കും ക്രിസ്മസ് കാലഘട്ടത്തിൽ 270 മില്യൺ യൂറോ വരെ വരുമാനം നഷ്ടപ്പെടുന്നു എന്ന് റിപോർട്ടുകൾ. ഡിസംബറിൽ ആളുകൾക്ക് തങ്ങളുടെ കൗണ്ടിക്ക് പുറത്ത് യാത്ര ചെയ്യാൻ അനുവാദമില്ലെന്ന റിപ്പോർട്ടുകളെക്കുറിച്ച് അഭിപ്രായപ്പെട്ട ഐറിഷ് ഹോട്ടൽസ് ഫെഡറേഷന്റെ (ഐഎച്ച്എഫ്) ചീഫ് എക്സിക്യൂട്ടീവ് ടിം ഫെൻ പറയുന്നത് ഇത് രാജ്യത്തുടനീളമുള്ള ഹോട്ടലുകളിൽ ഒരുപാട് പ്രശ്നങ്ങൾ ഉണ്ടാക്കുമെന്നും അതോടൊപ്പം തന്നെ ഹോട്ടൽ മേഖല പൂർണമായും നശിച്ചുപോകുമെന്നും ഹോട്ടൽ ജീവനക്കാരെ വളരെയധികം ബാധിക്കുമെന്നും അഭിപ്രായപ്പെട്ടു. ഡിസംബറിലെ ഹോട്ടൽ താമസത്തിന്റെ വളരെ ചെറിയ ഭാഗം മാത്രമാണ് ഒരേ കൗണ്ടിയിൽ നിന്നുള്ളത് ബാക്കി മുഴുവൻ മറ്റ് കൗണ്ടികളിൽ നിന്നുമുള്ളതാണ്.

ഈ വർഷം ഡിസംബറും ക്രിസ്മസും വളരെ വ്യത്യസ്തമായിരിക്കും എന്ന് വ്യക്തമാണ്. എന്നാൽ കുടുംബത്തെ കാണാൻ ആളുകളെ അവരുടെ കൗണ്ടിക്ക് പുറത്ത് യാത്ര ചെയ്യാൻ അനുവദിക്കുന്നതിന് സർക്കാർ കൂടുതൽ നയപരമായ സമീപനം സ്വീകരിക്കണം എന്നും ആളുകൾക്ക് വീടിന്റെ ക്രമീകരണത്തിൽ നിന്ന് സ്വതന്ത്രമായി തുടരാൻ വളരെ സുരക്ഷിതവും ഉയർന്ന നിയന്ത്രണത്തിലുള്ളതുമായ വിശാലമായ അന്തരീക്ഷം നൽകിക്കൊണ്ട് അതിന് വേണ്ട നടപടികൾ സ്വീകരിക്കണമെന്നും ഐറിഷ് ഹോട്ടൽസ് ഫെഡറേഷൻ അഭിപ്രായപ്പെട്ടു. കൂടാതെ സുരക്ഷിതമായ ക്രിസ്മസ് ഉറപ്പാക്കുന്നതിൽ ഹോട്ടലുകൾക്ക് വഹിക്കാവുന്ന ഒരു നല്ല പങ്ക് തിരിച്ചറിയാൻ സർക്കാരിനോട് ഹോട്ടൽസ് ഫെഡറേഷൻ അഭ്യർത്ഥിക്കുന്നു. എല്ലാ നിയന്ത്രണങ്ങളോടും കൂടി ക്രിസ്മസിന് ഹോട്ടലുകൾ തുറന്ന് പ്രവർത്തിക്കാൻ അനുവദിക്കണമെന്നും ഫെഡറേഷൻ ആവശ്യപെടുന്നു. ഗവണ്മെന്റിന്റെ ഭാഗത്തുനിന്നും സന്തോഷകരമായ ഒരു മറുപടി കാത്തിരിക്കുകയാണ് അയർലണ്ടിലെ ഹോട്ടലുകളും ഗസ്റ്റ് ഹൗസുകളും.

Share This News

Related posts

Leave a Comment