ഡബ്ലിനിലെ ഒരു വ്യാവസായിക എസ്റ്റേറ്റിൽ തീപിടുത്തമുണ്ടായതിനെ തുടർന്ന് ഡബ്ലിനിലെ താലയിലെ ആളുകൾക്ക് വീടിനുള്ളിൽ തന്നെ കഴിയുവാനും ഒരറിയിപ്പുണ്ടാകുന്നത് വരെ പുറത്തിറങ്ങരുതെന്നും മുന്നറിയിപ്പ് നൽകുന്നു.
ഇന്നലെ രാത്രി Cookstown Industrial എസ്റ്റേറ്റിൽ ഒരു ഫാക്ടറി വെയർഹൗസിലെ നിരവധി യൂണിറ്റുകൾ തീ പിടുത്തത്തെ തുടർന്ന് കത്തി നശിച്ചു. തീപിടുത്തം വലിയ അളവിൽ അന്തരീക്ഷത്തിൽ പുകയും സൃഷ്ടിക്കുന്നുണ്ടെന്ന് ഡബ്ലിൻ ഫയർ ബ്രിഗേഡ് മുന്നറിയിപ്പ് നൽകുന്നു. ശക്തമായ കാറ്റ് മൂലം പുക ഉയരുന്നത് വർധിച്ചുവരികയാണ്, പുകയെ മണത്തറിയുവാനും അതുമൂലമുണ്ടാകുന്ന നാശം പരിസരത്തുള്ള ആളുകൾക്ക് തിരിച്ചറിയാനും കഴിയുമെങ്കിൽ മുൻകരുതൽ എടുക്കാൻ ആളുകളോട് ആവശ്യപ്പെടുന്നു. രണ്ട് ഏരിയൽ അപ്ലിയന്സസ് ഉൾപ്പെടെ എട്ട് യൂണിറ്റുകൾ തീ അണയ്ക്കുവാൻ രംഗത്തുണ്ട്.