44 മില്യൺ യൂറോ വിലമതിക്കുന്ന നഗരത്തിന്റെ ഉടമസ്ഥതയിലുള്ള ഭൂമി ഒരു സ്വകാര്യ (Private) ഡവലപ്പർക്ക് വിൽക്കാനുള്ള നീക്കം ഡബ്ലിനിലെ കൗൺസിലർമാർ തടഞ്ഞു. ഗ്ലെൻവീഗ് ഹോംസ് 853 വീടുകൾ സാൻട്രിയിൽ നിർമ്മിക്കുകയും അതിൽ പകുതിയും സ്വകാര്യ വിപണിയിൽ വിൽക്കുകയും ചെയ്യാൻ ഒരുങ്ങുമ്പോഴായിരുന്നു ഈ നീക്കം.
ലോക്കൽ അതോറിറ്റി സൈറ്റ് വികസിപ്പിക്കുകയും കൂടുതൽ സാമൂഹിക ഭവനങ്ങൾ നിർമ്മിച്ച് നൽകുകയും കൂടാതെ അവിടെ താങ്ങാനാവുന്ന വീടുകളുടെ വില കുറയ്ക്കുകയും ചെയ്യണമെന്നാണ് വിമർശകർ പറയുന്നത്. ഈ ഡിമാന്റുകൾ അംഗീകരിക്കാൻ ഗ്ലെൻവീഗ് ഹോംസ് തയ്യാറല്ലെങ്കിൽ കൗൺസിലിന്റെ ഭവന മേധാവി ബ്രെൻഡൻ കെന്നി പറയുന്നത് ഈ സൈറ്റ് ഇനി മുൻപോട്ടുള്ള വർഷങ്ങളിലും ഒഴിഞ്ഞു തന്നെ കിടക്കുമെന്നാണ്.