അയർലണ്ടിൽ 53% ജീവനക്കാർ ബ്രോഡ്ബാൻഡുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ നേരിടുന്നു

ഒരു പുതിയ സർവ്വേ റിപ്പോർട്ട് അനുസരിച്ച് അയർലണ്ടിലെ 53% ജീവനക്കാർ (വീട്ടിൽ നിന്ന് ജോലി ചെയ്യുന്നവരും ഗ്രാമപ്രദേശങ്ങളിൽ താമസിക്കുന്നവരും) അവരുടെ ജോലിസ്ഥലത്തെ ബ്രോഡ്‌ബാൻഡ് ഇൻഫ്രാസ്ട്രക്ചർ പ്രശ്‌നങ്ങൾ കാരണം ബുദ്ധിമുട്ട് നേരിടുന്നുവെന്ന് കണ്ടെത്തി.

ബ്രോഡ്‌ബാൻഡ്, ടെലികോം ദാതാക്കളായ പ്യുവർ ടെലികോമിന്റെ സർവ്വേ അനുസരിച്ച് കൂടുതലും റിമോട്ട് ഏരിയയിലുള്ള ഓഫീസ് ജീവനക്കാരെയാണ് ഈ പ്രശ്നം ഗുരുതരമായി ബാധിച്ചതെന്ന് പറയപ്പെടുന്നു. വീട്ടിൽ നിന്ന് ജോലി ചെയ്യുമ്പോൾ അവരുടെ ലൊക്കേഷൻ അവരുടെ പ്രൊഡക്ടിവിറ്റിയെ പ്രതികൂലമായി ബാധിച്ചുവെന്ന് 44% പേർ അഭിപ്രായപ്പെട്ടു. മിക്ക ഓഫീസ് ജീവനക്കാരും കുറച്ച് സമയമെങ്കിലും റിമോട്ട് ഏരിയയിൽ ജോലിചെയ്യാൻ ആഗ്രഹിക്കുന്നുവെന്നും ഗവേഷണം കണ്ടെത്തി.

വീട്ടിൽ നിന്ന് ജോലി ചെയ്യുന്നവരിൽ 32% പേരും കോവിഡ് -19 നുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്ക് ശേഷവും വീട്ടിലിരുന്ന് ജോലിചെയ്യാൻ ആഗ്രഹിക്കുന്നുവെന്നും, 28% പേർ മുഴുവൻ സമയവും വീട്ടിൽ തന്നെയിരുന്നു ജോലി ചെയ്യാൻ ആഗ്രഹിക്കുന്നുവെന്നും അഭിപ്രായപ്പെട്ടു.

പ്യൂവർ ടെലികോമിന്റെ സർവേയിൽ പങ്കെടുത്ത 18 ശതമാനം ഓഫീസ് ജീവനക്കാരും തങ്ങളുടെ തൊഴിലുടമ അവർക്ക് വീട്ടിലിരുന്നോ റിമോട്ട് ആയിട്ടോ ജോലി ചെയ്യുവാൻ അവസരം നൽകുകയില്ല എന്ന് വിശ്വസിക്കുന്നതായി അറിയിച്ചു.

Share This News

Related posts

Leave a Comment