അയർലണ്ടിലെ നല്ലൊരു ശതമാനം മലയാളികൾ അടക്കമുള്ള ഇന്ത്യക്കാർ ജോലി ചെയ്യുന്ന Pramerica Systems Ireland എന്ന IT കമ്പനിയെ പ്രശസ്ത IT കമ്പനിയായ TCS (Tata Consultancy Services) ഏറ്റെടുക്കുന്നു. യുഎസ് ആസ്ഥാനമായ പ്രുഡൻഷ്യൽ ഫിനാൻഷ്യൽ ഇങ്കിന്റെ സബ്സിഡിയറി സ്ഥാപനമായ ഡൊനെഗൽ കൗണ്ടി ആസ്ഥാനമായുള്ള Pramerica Systems Ireland ഏറ്റെടുക്കാൻ ഒരുങ്ങി ടാറ്റ കൺസൾട്ടൻസി സർവീസസ്.
ലെറ്റർകെന്നി ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന പ്രമേരിക്കയിൽ 1,500 ൽ അധികം ആളുകൾ ജോലി ചെയ്യുന്നു, കൂടാതെ സോഫ്റ്റ്വെയർ സപ്പോർട്ടും ബിസിനസ് സപ്പോർട്ടും യുഎസ് ആസ്ഥാനമായ പ്രുഡൻഷ്യൽ ഫിനാൻസ് നൽകുന്നു. ഏറ്റെടുക്കലിന്റെ മെച്ചപ്പെട്ട പങ്കാളിത്തം ഇരു സംഘടനകളും (Pramerica & TCS) തമ്മിലുള്ള ദീർഘകാല ബന്ധത്തെ അടിസ്ഥാനമാക്കിയുള്ളതാണെന്നും ഡൊനെഗലിലെ പ്രമേരിക്കയുടെ സ്റ്റാഫിനെ ടിസിഎസിലേക്ക് മാറ്റുന്നതായും ഇരു കമ്പനികളും അറിയിച്ചു. ലെറ്റർകെന്നിയിൽ നിന്ന് തുടർന്നും പ്രവർത്തിക്കുന്ന പ്രമേരിക്ക അയർലൻഡ് എന്റിറ്റിയെ നിലനിർത്തുമെന്നും ലോക്കൽ ബിസിനസ് സർവീസുകൾ നൽകുന്നതിൽ കൂടുതൽ ശ്രദ്ധ കേന്ദ്രികരിക്കുമെന്നും Prudential Financial Inc. അറിയിച്ചു. അയർലണ്ടിലെ പുതിയ Global Delivery Centre-ന്റെ ഭാഗമായി ടാറ്റാ കൺസൾട്ടൻസി സർവീസസ് PFI-ക്ക് നിരവധി Business, Digital & Technology Services നൽകുമെന്നും കൂട്ടിച്ചേർത്തു. കൂടാതെ അയർലണ്ട്, യുകെ, യൂറോപ്പ്, യുഎസ് എന്നിവിടങ്ങളിലെ മറ്റ് ഉപഭോക്താക്കൾക്ക് മൾട്ടിഫങ്ഷണൽ, ഡിജിറ്റൽ സേവനങ്ങളും പരിഹാരങ്ങളും (Digital Services & Solutions) നൽകുന്നതിന് ടിസിഎസ് അവരുടെ കഴിവുകൾ പരമാവധി വിപുലീകരിക്കുമെന്നും അഭിപ്രായപ്പെട്ടു.
കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി ലെറ്റർകെന്നിയിലെ സഹപ്രവർത്തകർ നിർമ്മിച്ചതും വികസിച്ചതുമായ സങ്കടനകളെക്കുറിച്ചും കമ്പനിയുടെ പ്രവർത്തനങ്ങളെക്കുറിച്ചും അവിശ്വസനീയമാംവിധം അഭിമാനിക്കുന്നുവെന്ന് പിഎഫ്ഐ ചീഫ് ഇൻഫർമേഷൻ ഓഫീസർ സ്റ്റേസി ഗുഡ്മാൻ പറയുകയുണ്ടായി. ഒരുകാലത്ത് അയർലണ്ടിലെ ഏറ്റവുമധികം മലയാളികൾ ജോലി ചെയ്തിരുന്ന സ്ഥാപനമാണ് പ്രമേരിക്ക സിസ്റ്റംസ് അയർലൻഡ്.