ഈ ക്രിസ്മസിന് കുട്ടികൾക്കായി ഇലക്ട്രിക് സ്കൂട്ടറുകൾ വാങ്ങരുതെന്ന് റോഡ് സേഫ്റ്റി അതോറിറ്റി മാതാപിതാക്കളോട് അഭ്യർത്ഥിച്ചു.
ഈ വർഷം ഇതുവരെ ഇലക്ട്രിക് സ്കൂട്ടറുകളുമായി ബന്ധപ്പെട്ട് 37 ആക്സിഡന്റ് കേസുകൾ ഉണ്ടായതായി റോഡ് സേഫ്റ്റി അതോറിറ്റി അറിയിച്ചു. 2019 ലെ കണക്കനുസരിച് ഇത് വളരെ ഉയർന്നതാണ്.
അടുത്ത കാലത്തായി ഇലക്ട്രിക് സ്കൂട്ടറുകൾ യാത്രക്കാർക്കിടയിൽ കൂടുതൽ പ്രചാരം നേടിയിട്ടുണ്ട്, പക്ഷേ നിയമം പബ്ലിക് റോഡുകളിൽ ഇലക്ട്രിക് സ്കൂട്ടറുകൾ ഉപയോഗിക്കുന്നത് നിരോധിച്ചിരിക്കുന്നു.
ഈ വർഷം ജനുവരി ഒന്നിനും ഒക്ടോബറിനുമിടയിൽ 91 ഇലക്ട്രിക് സ്കൂട്ടറുകൾ കസ്റ്റഡിയിൽ എടുത്തതായി ഗാർഡ നൽകിയ റിപോർട്ടുകൾ സൂചിപ്പിക്കുന്നു.
പബ്ലിക് റോഡുകളിൽ ഉപകരണങ്ങളുടെ ഉപയോഗം നിയന്ത്രിക്കുന്നതിന് നിയമനിർമ്മാണം നടത്തണമെന്ന് സ്കൂട്ടർ ഉപയോക്താക്കൾ ആവശ്യപെടുന്നു. കഴിഞ്ഞ വർഷം ഗാർഡയുടെ മുന്നറിയിപ്പിന് ശേഷം സ്കൂട്ടർ ഉപയോഗിക്കുന്നത് നിർത്തിയ ഇലക്ട്രിക് സ്കൂട്ടർ ഉടമ മാർട്ടി മിയാനി പറഞ്ഞത്, “ഇലക്ട്രിക് സ്കൂട്ടറുകൾ ഇതിനകം തന്നെ ആയിരക്കണക്കിന് റോഡുകളിൽ ഉപയോഗിക്കുന്നുണ്ടെന്നാണ്.
ഈ ക്രിസ്മസിന് കുട്ടികൾക്കായി ഇലക്ട്രിക് സ്കൂട്ടറുകൾ വാങ്ങുന്നതിന് മുമ്പ് ഒന്നുകൂടി ആലോചിക്കണമെന്ന് റോഡ് സേഫ്റ്റി അതോറിറ്റി മാതാപിതാക്കളെ ഓർമപ്പെടുത്തുന്നു.