കോണ ഇലക്ട്രിക് എസ്‌യുവികൾ ഹ്യൂണ്ടായ് റീകോൾ ചെയ്യുന്നു

തീ പിടിക്കുന്നതിനെ തുടർന്ന് ഹ്യൂണ്ടായിയും അതിന്റെ പ്രധാന ബാറ്ററി വിതരണക്കാരനും 25,000 കോണ ഇലക്ട്രിക് എസ്‌യുവി കാറുകൾ റീകോൾ ചെയ്യുവാൻ ഒരുങ്ങുന്നു.

2017 സെപ്റ്റംബറിനും 2020 മാർച്ചിനുമിടയിൽ നിർമ്മിച്ച 25,564 കോണ ഇലക്ട്രിക് വാഹനങ്ങൾ (ഇവി) ഉൾപ്പെടുന്നതാണ് റീകോൾ ചെയ്യുന്നത്. സോഫ്റ്റ്‌വെയർ അപ്‌ഡേറ്റുകളും പരിശോധനകൾക്ക് ശേഷം ബാറ്ററി മാറ്റിസ്ഥാപിക്കുന്നതും ഉൾപ്പെടുന്നതാണ് ഈ റീകോൾ നടപടികൾ.

വാഹനങ്ങളിൽ ഉപയോഗിക്കുന്ന ഉയർന്ന വോൾട്ടേജ് ബാറ്ററികളുടെ തകരാറുണ്ടെന്ന് സംശയിക്കുന്നതിനുള്ള പ്രതികരണമാണ് ഈ റീകോളിങ്, കാരണം തിരിച്ചറിയാൻ ആവശ്യമായ എല്ലാ നടപടികളും വിന്യസിക്കുമെന്ന് ഹ്യുണ്ടായി അറിയിച്ചു.

കാനഡയിലെയും ഓസ്ട്രിയയിലെയും ഓരോ കോന ഇവി ഉൾപ്പെടെ 13 ഓളം തീപിടിത്തങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ടെന്ന് റോയിട്ടേഴ്‌സ് റിപ്പോർട്ട് പറയുന്നു.

തീപിടിത്തത്തിന്റെ കൃത്യമായ കാരണം നിർണ്ണയിക്കപ്പെട്ടിട്ടില്ലെന്നും ഹ്യുണ്ടായിയുമായി സംയുക്തമായി നടത്തിയ ഒരു പുനർനിർമ്മാണ പരീക്ഷണം തീപിടിത്തത്തിന് കാരണമായിട്ടില്ലെന്നും അതിനാൽ തീപിടിത്തത്തിന് കാരണം ബാറ്ററി സെല്ലുകളാണെന്നും സംശയിക്കപ്പെടുന്നു.

ഈ കാരണത്താൽ ഹ്യുണ്ടായിയുടെ ഓഹരികൾ 1.4 ശതമാനം ഇടിഞ്ഞു, തിരിച്ചുവിളിക്കുന്നതും ബാറ്ററി മാറ്റിസ്ഥാപിക്കുന്നതും ചെലവേറിയതാകാമെന്ന നിക്ഷേപകരുടെ ആശങ്കയെ തുടർന്നാവാം ഓഹരി ഇടിഞ്ഞത്, കാരണം ഒരു ഇവിയുടെ വിലയുടെ 30% ബാറ്ററിയാണ്.

2025 ൽ ഒരു ദശലക്ഷം ബാറ്ററിയിൽ പ്രവർത്തിക്കുന്ന ഇലക്ട്രിക് വാഹനങ്ങൾ വിൽക്കാനാണ് ഹ്യൂണ്ടായ് മോട്ടോറും സഹോദര കമ്പനിയായ കിയ മോട്ടോഴ്‌സും ലക്ഷ്യമിടുന്നതെന്ന് ജൂലൈയിൽ ഹ്യുണ്ടായ് മോട്ടോർ ഗ്രൂപ്പ് നേതാവ് യൂസുൻ ചുങ് പറഞ്ഞു. ഇത്തരം വാഹനങ്ങൾക്ക് ഗ്ലോബൽ മാർക്കറ്റ് ഷെയർന്റെ 10 ശതമാനത്തിലധികം കമ്പനി ലക്ഷ്യമിടുന്നു.

Share This News

Related posts

Leave a Comment