അയർലണ്ടിൽ പുതിയ 1,205 കോവിഡ് -19 കേസുകൾ സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു.
കോവിഡ് -19 സ്ഥിരീകരിച്ച മൂന്ന് പേർ കൂടി ഇന്ന് മരണമടഞ്ഞു.
അയർലണ്ടിലെ കോവിഡ് -19 ബാധിച്ച് മരിച്ചവരുടെ എണ്ണം 1,838 ആണ്, ആകെ കേസുകളുടെ എണ്ണം 46,429 ഉം.
ഇന്ന് അറിയിച്ച കേസുകളിൽ:
614 പുരുഷന്മാർ, 590 സ്ത്രീകൾ.
71% പേർ 45 വയസ്സിന് താഴെയുള്ളവരാണ്.
288 കേസുകൾ ഡബ്ലിനിലും 173 കോർക്കിലും 123 മീഥിലും 97 ഗൊൽവേയിലും 63 കേസുകൾ കവാനിലും ബാക്കി 461 കേസുകൾ ശേഷിക്കുന്ന എല്ലാ കൗണ്ടികളിലുമായി വ്യാപിച്ചു കിടക്കുന്നു.